ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും.

ലോകത്തെ സമ്പന്നരായ 50 പേരുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. മുകേഷ് അംബാനിയാണ് ഇതില്‍ പ്രമുഖന്‍. അസിം പ്രേംജി, ദിലീഷ് സാംഘ്‌വി എന്നിവരാണ് പട്ടികയില്‍ പേരുള്ള മറ്റ് രണ്ട് ഇന്ത്യക്കാര്‍. ബിസിനസ് ഇന്‍സൈഡറുമായി ചേര്‍ന്ന് വെല്‍ത്ത് എക്‌സ് ആണ് പുതിയ പട്ടിക പുറത്ത് വിട്ടത്.
24.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയില്‍ 27-ാം സ്ഥാനത്താണ്. അസിം പ്രേംജിയുടെ ആസ്തി 16.5 മില്യണ്‍ ഡോളര്‍.അദ്ദേഹം 43-ാം സ്ഥാനത്താണ്. 16.4 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ദിലീഷ് സാംഘ്‌വി 44-ാം സ്ഥാനത്തും. 50 സമ്പന്നരുടേയും ആസ്തി ചേര്‍ത്തുവെച്ചാല്‍ 1.45 ട്രില്യണ്‍ ഡോളറാകുമെന്നും ഇത് ഓസ്‌ട്രേലിയയുടെ മൊത്ത ആഭ്യന്തര വരുമാനത്തിന് തുല്യമാണ് എന്നും റിപ്പോര്‍ട് പറയുന്നു. 87.4 ബില്യണ്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് ആണ് പട്ടികയില്‍ ഒന്നാമന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here