തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസായിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
നിരവധി മലയാള സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ഇദ്ദേഹത്തിന്റെ ഇഷ്ട മേഖല ഹാസ്യമായിരുന്നു. 1991 ല്‍ ആമിന ടൈലേഴ്‌സിന്റെ തിരക്കഥ രചിച്ചാണ് അദ്ദേഹം മലയാള സിനിമ മേഖലയില്‍ എത്തുന്നത്. ജയറാം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം കൂടുതലായും തിരക്കഥ രചിച്ചത്.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരംവീട്ടിലെ അപ്പൂട്ടന്‍, കഥാനായകന്‍, ഗ്രീറ്റിങ്‌സ്, സര്‍ക്കാര്‍ ദാദ അടക്കം നിരവധി ചിത്രങ്ങളുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. ഭരതന്റെ പ്രണയ ചിത്രം ദേവരാഗത്തിന്റെയും സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്ത ജാതകത്തിന്റെയും കഥ രചിച്ചത് മണി ഷൊര്‍ണൂര്‍ ആണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൂങ്കുന്നം ശ്മശാനത്തില്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here