പറവൂരില്‍ പലിശക്കാരുടെ ഭീഷണിയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസ്; അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എറണാകുളം പറവൂരില്‍ പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതികളായ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആത്മഹത്യ ചെയ്ത ആശ ബെന്നി പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പണം ചെലവഴിച്ചത് എങ്ങനെയാണെന്നെല്ലാം കണ്ടെത്തണം എന്നും റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ 19നാണ് കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ആശ ബെന്നി ആത്മഹത്യ ചെയ്യുന്നത്. പ്രദീപും ബിന്ദുവും ചേര്‍ന്ന് 2022 മുതല്‍ 10 ലക്ഷത്തോളം രൂപ വട്ടിപ്പലിശയ്ക്ക് ആശയ്ക്ക് നല്‍കിയിരുന്നെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. മുതലും പലിശയും തിരിച്ചടച്ചിട്ടും 22 ലക്ഷത്തോളം രൂപ വീണ്ടും നല്‍കണമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയിരുന്നതായും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത്.
Story Highlights : Paravur women suicide ; The investigation team submitted a report to the court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here