12മത് സാഫ് ഗെയിംസിന് ഇന്ന് തുടക്കം.

12മത് സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകും. വൈകീട്ട് ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
8 സാര്‍ക്ക് രാജ്യങ്ങളില്‍നിന്നായി 2500 ഓളം കായികതാരങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുക. 2012 ല്‍ ഡെല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന ഗെയിംസ് ഡെല്‍ഹിയിലെ അസംബ്ലി ഇലക്ഷന്‍ കാരണം മാറ്റിവെക്കുകയായിരുന്നു. ഗെയിംസ് നടത്താന്‍ വൈകിയെന്നതിനാല്‍ 2012 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ഇന്ത്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്രി ഇന്ത്യയെ പുറത്താക്കുകയായിരുന്നു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക മേളയും നടക്കും. ചടങ്ങില്‍ ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളുടെ അവതരണവും കുട്ടികളുടെ ലേസര്‍ലൈറ്റ് ഷോയും മറ്റ് പരിപാടികളും ദീപശിഘാ പ്രയാണവുമുണ്ടായിരിക്കും. മുന്‍ ഒളിമ്പ്യന്മാരടക്കം ഏഴുപേരാണ് ദീപശിഘാ പ്രയാണത്തില്‍ പങ്കെടുക്കുക. മാലി ദ്വീപ് പ്രതിരോധ മന്ത്രിയും മറ്റ് ആറ് സാര്‍ക്ക് രാജ്യങ്ങളിലെ കായിക മന്ത്രിമാരും ഇന്ത്യയിലെ സ്ഥാനപതിമാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 1987 ല്‍ കൊല്‍ക്കത്തയും 1995ല്‍ ചെന്നൈയും സാഫ് ഗെയിംസിന് വേദിയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here