Advertisement

ട്വന്റി-20 ലോകകപ്പിനുള്ള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു.

February 5, 2016
0 minutes Read

ട്വന്റി 20 ലോകകപ്പിനും ഏഷ്യാകപ്പിനുമുള്ള 15 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എം.എസ്. ധോണിയാണ് ക്യാപ്റ്റന്‍. ശ്രീലങ്കയ്‌ക്കെതിരായ ടീമില്‍ രണ്ടു മാറ്റങ്ങളാണുള്ള്. മനീഷ് പാണ്ഡെയ്ക്ക് പകരം വിരാട് കോഹ്‌ലിയും ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷമിയും ടീമിലെത്തി.

സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. നാലു ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ഈ മാസം 24ന് ബംഗ്ലദേശില്‍ തുടക്കമാകും. ഇത്തവണ ആദ്യമായി ഏകദിനത്തിന് പകരം ട്വന്റി 20 മല്‍സരങ്ങളാണ് ഏഷ്യാകപ്പിനുള്ളത്.

ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്!ലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, യുവരാജ് സിങ്, രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, ഹര്‍ഭജന്‍ സിങ്, ജസ്പ്രീത് ബുംമ്ര, പവന്‍ നേഗി, ആശിഷ് നെഹ്‌റ, മുഹമ്മദ് ഷമി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement