പിച്ചില്‍ വിസ്മയം തീർത്ത മൈക്കിൾ ക്ലാർക്ക്
പിച്ചില്‍ വിസ്മയം തീര്‍ത്ത മൈക്കിള്‍ ക്ലാര്‍ക്ക് ക്രിക്കറ്റിന്റെ ചരിത്രത്തിലെ മികച്ച ബാറ്റ്സ്സ്മാന്മാരിൽ ഒരാളും ഓസ്ട്രേലിയുടെ ഏറ്റവും മികച്ച ക്യാപ്റ്റനുമായിരുന്ന മൈക്കിൾ ക്ലാർക്കിന്റെ 35 ആം ജന്മദിനമാണ് ഇന്ന്. 2004 ഒക്ടോബറിൽ ബംഗലൂരുവിൽ ഇന്ത്യക്കെതിരെ ടെസ്റ്റ് കളിച്ച് തന്റെ ഔദ്യോഗികജീവിതം തുടങ്ങിയ ക്ലാർക്കിന് ഇന്ത്യൻ പിച്ചുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. 1981 ഏപ്രില്‍ 2 ഇനാണ് മൈക്കിള്‍ കഌര്‍ക്ക് ജനിച്ചത്. നിരവധി ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞ ജീവിതമായിരുന്നു മൈക്കിൾ ക്ലാർക്കിന്റെത്.
2005 ലെ ആഷസ് സീരീസിലെ മോശം പ്രകടനം കാരണം ടെസ്റ്റ് ടീമിൽ നിന്നും പുറത്തായി. ടെസ്റ്റ് ടീമിൽ നിന്നും ഒരിക്കലും പുറത്താവരുതെന്ന് ആശിച്ചിരുന്നു ക്ലാർക്ക്. പിന്നീട് 2006 ലെ ഓഡിഐയിൽ ഇരട്ട സെഞ്ച്വറി നേടി സൗത്ത് ആഫ്രിക്കൻ പര്യടനത്തിലൂടെ തകർപ്പൻ തിരിച്ചു വരവ് നടത്തി. 2007 ലെ ലോക കപ്പുയർത്തിയ ഓസ്ട്രേലിയൻ സേനയിലും മൈക്കിൽ ക്ലാർക്ക് ഉണ്ടായിരുന്നു. 2008 ലെ ഇന്ത്യക്ക് എതിരായുള്ള ടെസ്റ്റ് ജയിക്കാനും ക്ലാർക്ക് ഒരു മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അവസാനത്തെ എട്ട് മിനിറ്റിൽ ഹർഭജൻ സിംഗ്, ഇഷാന്ത് ശർമ , ആർ പി സിംഗ് എന്നിവരെ പുറത്താക്കി 3 വിക്കെറ്റ് നേടിയെടുത്തു മൈക്കിൾ ക്ലാർക്ക്. 2008 ൽ ഓസ്ട്രേലിയയുടെ വൈസ് ക്യാപ്റ്റൻ ആവുകയും 2009 ൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു അദ്ദേഹം.
ഏക ദിനങ്ങളിലൂടെ ഇതുവരെ 44.42 ശരാശരിയില്‍ 7,907 റണ്‍സ് നേടിയ ക്ളാര്‍ക്ക് 57 അര്‍ധ സെഞ്ചുറികളും എട്ട് സെഞ്ചുറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. 57 വിക്കറ്റും ക്ളാര്‍ക്ക് നേടിയിട്ടുണ്ട്. പൂനെ വാരിയെഴ്സിനു വേണ്ടി ഐ പി എലിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 108 ടെസ്റ്റുകള്‍ ഓസീസിന് വേണ്ടി പാഡണിഞ്ഞ ക്ളാര്‍ക്ക് 50.79 ശരാശരിയില്‍ 8,432 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. 28 സെഞ്ചുറികളും 28 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 2005, 2009, 2011, 2013 വർഷങ്ങളിൽ അലൻ ബോർഡർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട് മൈക്കിൾ ക്ലാർക്ക്. 2004, 2009, 2012, 2013 വർഷങ്ങളിലെ ടെസ്റ്റുകളിലും , 2005, 2011, 2013 ഒഡിഐ കളിലും മാൻ ഓഫ് ദി മാച്ച് ആയിട്ടുണ്ട് അദ്ദേഹം. 11 വര്ഷം നീണ്ട ക്രിക്കെറ്റ് ജീവിതത്തോട് വിട പറഞ്ഞ് 2015 ൽ അദ്ദേഹം വിരമിച്ചു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here