Advertisement

‘സെലെൻസ്കി മോസ്കോയിലെത്തിയാൽ ചർച്ചകൾക്ക്‌ തയ്യാർ’; വ്ലാദിമർ പുടിൻ

2 hours ago
Google News 2 minutes Read

മോസ്കോയിലെത്തിയാൽ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി ചർച്ചകൾക്ക്‌ തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ. നയതന്ത്ര ചർച്ചയിലൂടെ യുദ്ധം അവസാനിപ്പിക്കണം. അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കേണ്ടി വരുമെന്നും പുടിൻ പറഞ്ഞു. മൂന്നര വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യത താൻ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ലെന്ന് പുടിൻ വ്യക്തമാക്കി.

ഒരു സമാധാന കരാറിലും എത്തിയില്ലെങ്കിൽ റഷ്യ സൈനികമായി അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പുടിൻ‌ പറഞ്ഞു. ട്രംപ് അത്തരമൊരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നുവെന്നും അത്തരമൊരു കൂടിക്കാഴ്ച മൂല്യവത്താണെങ്കിൽ സെലെൻസ്‌കി മോസ്കോയിലേക്ക് വരാനും പുടിൻ പറഞ്ഞു.

Read Also: റഷ്യയിൽ നിന്ന് S-400 ഉൾപ്പെടെ കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അലാസ്കയിൽ കഴിഞ്ഞമാസം പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുടിനും സെലെൻസ്‌കിയും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അദേഹം ആവശ്യപ്പെടുകയും ചെയ്തു. യുക്രെയ്‌നിലെ പട്ടാള നിയമം അവസാനിപ്പിക്കണമെന്നും പ്രദേശിക പ്രശ്‌നത്തിൽ ഒരു റഫറണ്ടം നടത്തണമെന്നും പുടിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ‌ യുക്രെയ്ൻ ആവശ്യം നിരസിച്ചിരുന്നു.

Story Highlights : Russia-Ukraine Putin offers to meet Zelenskyy in Moscow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here