നാടകീയ രംഗങ്ങൾക്കൊടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

വിവാദങ്ങൾക്കും നാടകീയ രംഗങ്ങൾക്കുമൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. കോൺഗ്രസ് ഹൈക്കമാന്റ് ആണ് പട്ടിക പുറത്തുവിട്ടത്. 140 മണ്ഡലങ്ങളിൽ 86 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ പയ്യന്നൂർ, കാഞ്ഞങ്ങാട്, കല്യാശേരി എന്നീ 3 മണ്ഡലങ്ങൾ ഒഴിച്ച് 83 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒഴിച്ചിട്ട മൂന്ന് മണ്ഡലങ്ങളിൽ ശക്തമായ സ്ഥാനാർത്ഥി വേണമെന്നാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആവശ്യപ്പെട്ടു.

നിലവിലെ മുഴുവൻ മന്ത്രിമാരും 33 സിറ്റിങ് എംഎൽഎ മാരും മത്സരിക്കും. കെ.ബാബു തൃപ്പൂണിത്തുറയിലും, അടൂർ പ്രകാശ് കോന്നിയിലും ജനവിധി തേടും. ബെന്നി ബഹനാന്റെ പിന്മാറ്റത്തോടെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച തൃക്കാക്കര മണ്ഡലത്തിൽ പി.ടി.തോമസ് മത്സരിക്കും.

 

 

 

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക (ജില്ല തിരിച്ച്)

തിരുവനന്തപുരം

വർക്കല – വർക്കല കഹാർ
ചിറയിൻകീഴ് – കെ.എസ്.അജിത് കുമാർ
വാമനപുരം – ശരത്ചന്ദ്ര പ്രസാദ്
കഴക്കൂട്ടം – എം.എ. വാഹിദ്
വട്ടിയൂർക്കാവ് – കെ. മുരളീധരൻ
തിരുവനന്തപുരം – വിഎസ് ശിവകുമാർ
അരുവിക്കര – കെ.എസ്. ശബരീനാദൻ
പാറശാല – എ.ടി. ജോർജ്‌
കാട്ടാക്കട – എൻ. ശക്തൻ
കോവളം – എം. വിൻസന്റ്
നെയ്യാറ്റിൻകര – ആർ. ശെൽവരാജ്

കൊല്ലം

കരുനാഗപ്പള്ളി – സി.ആർ. മഹേഷ്
കൊട്ടാരക്കര – സവിൻ സത്യൻ
പത്തനാപുരം – ജഗദീഷ്
ചടയമംഗലം – എ.എം. ഹസൻ
കുണ്ടറ – രാജ്‌മോഹൻ ഉണ്ണിത്താൻ
കൊല്ലം – സുരജ് രവി
ചാത്തന്നൂർ – ശൂരനാട് രാജശേഖരൻ

പത്തനംതിട്ട

റാന്നി – മറിയാമ്മ ചെറിയാൻ
ആറൻമുള – കെ.ശിവദാസൻ നായർ
കോന്നി – അടൂർ പ്രകാശ്
അടൂർ – കെ.കെ.ഷാജി

ആലപ്പുഴ

അരൂർ – സി.ആർ. ജയപ്രകാശ്
ചേർത്തല – എസ്.ശരത്
അലപ്പുഴ – ലാലി വിൻസന്റ്
ഹരിപ്പാട് – രമേശ് ചെന്നിത്തല
ചെങ്ങന്നൂർ – പി.സി. വിഷ്ണുനാഥ്
മാവേലിക്കര – ബൈജു കലാശാല
കായംകുളം – എം. ലിജു

കോട്ടയം

കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി – ഉമ്മൻചാണ്ടി
വൈക്കം – എ. സനീഷ് കുമാർ

ഇടുക്കി

പീരുമേട് – സിറിയക് തോമസ്
ഉടുമ്പൻ ചോല -സേനാപതി വേണു
ദേവികുളം – ആർ. രാജാറാം

എറണാകുളം

തൃപ്പൂണിത്തുറ – കെ. ബാബു
എറണാകുളം – ഹൈബി ഈഡൻ
കൊച്ചി – ഡൊമിനിക് പ്രസന്റേഷൻ
വൈപ്പിൻ – കെ.ആർ. സുഭാഷ്
പറവൂർ – വി.ഡി. സതീശൻ
തൃക്കാക്കര – പി.ടി. തോമസ്
കുന്നത്തുനാട് – വി.പി. സജീന്ദ്രൻ
ആലുവ – അൻവർ സാദത്ത്
പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
അങ്കമാലി – റോജി എം. ജോൺ
മൂവാറ്റുപുഴ – ജോസഫ് വാഴക്കൻ

തൃശ്ശൂർ

ചാലക്കുടി – ടി.യു. രാധാകൃഷ്ണൻ
പുതുക്കാട് – സുരേന്ദ്രൻ കുന്നത്തുള്ളി
മണലൂർ – ഒ. അബ്ദുറഹിമാൻ കുട്ടി
നാട്ടിക – കെ.വി. ദാസൻ
കൊടുങ്ങല്ലൂർ – കെ.പി. ധനപാലൻ
തൃശ്ശൂർ – പത്മജ വേണുഗോപാൽ
ഒല്ലൂർ എം.പി. വിൻസെന്റ്
വടക്കാഞ്ചേരി – അനിൽ അക്കര
ചേലക്കര – കെ.എ. തുളസി

പാലക്കാട്

പാലക്കാട് – ഷാഫി പറമ്പിൽ
ഷോറണൂർ – സി.സംഗീത
ഒറ്റപ്പാലം – ശാന്ത ജയറാം
പട്ടാമ്പി – സി.പി.മുഹമ്മദ്
കോങ്ങാട് – പന്തളം സുധാകരൻ
മലമ്പുഴ – വി.എസ്.ജോയ്
നെന്മാറ – എവി. ഗോപിനാഥ്
ചിറ്റൂർ – കെ.അച്യുതൻ
തൃത്താല – വി.ടി. ബെൽറാം

മലപ്പുറം

പൊന്നാനി – പി.ടി. അജയമോഹൻ
തവനൂർ – ഇഫ്തിക്കറുദീൻ
നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ – എ.പി. അനിൽകുമാർ

കോഴിക്കോട്

കോഴിക്കോട് നോർത്ത് – പി.എം. സുരേഷ്ബാബു
ബേപ്പൂർ – ആദം മുൽസി
കുന്നമംഗലം – ടി.സിദ്ദിഖ്
നാദാപുരം – കെ.പ്രവീൺ കുമാർ
കൊയിലാണ്ടി – എൻ.സുബ്രഹ്മണ്യൻ

വയനാട്

മാനന്തവാടി – പികെ ജയലക്ഷ്മി
സുൽത്താൻബത്തേരി – ഐ.സി. ബാലകൃഷ്ണൻ

കണ്ണൂർ

തലശ്ശേരി – എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂർ – സതീശൻ പാച്ചേനി
പേരാവൂർ – സണ്ണി ജോസഫ്
ഇരിക്കൂർ –  കെ.സി. ജോസഫ്
ധർമ്മടം – മമ്പറം ദിവാകരൻ
കല്യാശേരി –
പയ്യന്നൂർ –

കാസർഗോഡ്

കാഞ്ഞങ്ങാട് –
തൃക്കരിപ്പൂർ – കെ. പി. കുഞ്ഞിക്കണ്ണൻ
ഉദുമ – കെ. സുധാകരൻ

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top