തമിഴ്നാട് അല്ല,ഇത് അമ്മാ നാട്; കരുണാനിധിയുടെ വിലാപം!!

തമിഴകത്ത് തിരഞ്ഞെടുപ്പ് പോര് മുറുകിക്കഴിഞ്ഞു. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയും കരുണാനിധിയുടെ ഡി.എം.കെയും നേര്‍ക്ക്നേര്‍ ആരോപണങ്ങളുമായി പ്രചരണരംഗത്ത് സജീവം. പരസ്പരം ചെളിവാരിയെറിഞ്ഞുള്ള വാക്പോരുകള്‍ നടത്തിയും സ്വന്തം മഹത്വങ്ങള്‍ വാഴ്ത്തിപ്പാടിയും പ്രചരണം ആഘോഷമാക്കുകയാണ് ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍. എന്നാല്‍,ജനക്ഷേമമുന്നണിയുമായി കൈകോര്‍ത്തുള്ള വിജയകാന്തിന്റെ ഡിഎംഡികെയുടെ കുതിപ്പിനെ ഇരുകൂട്ടരും ഒരുപോലെ ഭയക്കുന്നുമുണ്ട്.ജയലളിത സര്‍ക്കാര്‍ നടപ്പാക്കിയ ജനേപകാരപ്രവര്ത്തനങ്ങള് തങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് കരുണാനിധിക്കും കൂട്ടര്‍ക്കും നന്നായി അറിയാം.വിജയകാന്തിനെ ഒപ്പം കൂട്ടാനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചതുമില്ല. തരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ സ്ഥാനം മൂന്നാം സ്ഥാനത്തായിരിക്കുമെന്നാണ് വിലയിരുത്തല്‍. എന്തായാലും പ്രളയക്കെടുതിയുടെയും ചൈന്നെ നേരിട്ട ദുരിതങ്ങളുടെയും പേരില്‍ അമ്മാ വാഴ്ത്തുക്കള്‍ പൂര്‍ണമായും മുങ്ങിപ്പോവില്ലെന്ന് കരുണാനിധിക്ക് ബോധ്യമുണ്ട്. കരുണാനിധിയുടെയും ഡിഎംകെയുടെയും നിസ്സഹായത വെളിവാക്കുന്ന ഒരു ആക്ഷേപഹാസ്യ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജയലളിതയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ സ്വാധീനത്തില്‍ നിന്ന് രക്ഷപെടാന്‍ തനിക്കും പാര്‍ട്ടിക്കും കഴിയില്ലെന്ന് മനസ്സിലാക്കുന്ന കരുണാനിധിയുടെ ദയനീയ അവസ്ഥയാണ് വീഡിയോയുടെ ഉള്ളടക്കം.ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ സോ സോറി പോളിറ്റൂണ് ആണ് വീഡിയോ.