വാർത്തകളും മാറുകയാണ്,സന്തോഷത്തിലേക്ക്…..

0182b9aഎല്ലാം മാറിമറയുന്ന കാലമാണ്.ഫാഷൻ ട്രെൻഡുകൾ മാറിവരുന്നു,ആഹാരശീലങ്ങൾ മാറുന്നു,എന്തിന് ജീവിതം തന്നെ പുതിയ പുതിയ മാറ്റങ്ങളിലേക്ക് മാറുകയല്ലേ. ഈ മാറ്റങ്ങളുടെ കാലത്ത് വാർത്തകൾ മാത്രം എന്തിന് മാറാതിരിക്കണം?ചോദ്യം ദുബൈ ആസ്ഥാനമായുള്ള ഖലീജ് ടൈംസ് എന്ന മാധ്യമസ്ഥാപനത്തിന്റേതാണ്.

സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയും മാത്രമാണോ മാധ്യമപ്രവർത്തകന്റെ ജോലി. ജനങ്ങളെ ടെൻഷനടിപ്പിക്കുകയും ഭീതിയിലാക്കുകയും ചെയ്യുന്ന വാർത്തകൾ നല്കുന്നുവെന്ന പേരുദോഷം മാറേണ്ട സമയമായി എന്ന് വിലയിരുത്തി പുതിയൊരു ചുവട് വയ്പുമായി ഖലീജ് ടൈംസ് തയ്യാറായിക്കഴിഞ്ഞു.മാറ്റം എന്താണെന്നല്ലേ, ലോകത്ത് ആദ്യമായി മാധ്യമമേഖലയിൽ ഒരു ഹാപ്പിനെസ്സ് എഡിറ്ററെ നിയമിച്ചിരിക്കുകയാണ് പത്രം.സമൻ ഹാസിഖ് എന്ന മാധ്യമപ്രവർത്തകയുടെ ഇനിയുള്ള ജോലി ലോകത്തെവിടെ നിന്നും ലഭിക്കുന്ന സന്തോഷം പകരുന്ന വാർത്തകൾ വായനക്കാരിലെത്തിക്കുക എന്നതാണ്. അത്തരം വാർത്തകൾ ജനങ്ങളിലേക്കെത്തുക പർസ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് എന്ന ലേബലിലായിരിക്കും. വ്യക്തികളുടെ വിജയഗാഥകൾ,കൗതുക വാർത്തകൾ തുടങ്ങി സന്തോഷം പകരുന്ന എന്ത് വാർത്തയും ഇതിലുൾപ്പെടും.

ഖലീജ് ടൈംസിന്റെ ഈ തീരുമാനം മാധ്യമപ്രവർത്തനരംഗത്ത് തന്നെ പുതുചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മാറ്റം നല്ലതിനാണ്,നല്ല വാർത്തകളുടെ പുതുലോകത്തിലേക്ക് ആണെങ്കിൽ…അല്ലേ!!നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More