Advertisement

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി

4 hours ago
Google News 1 minute Read
police-1

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്.

മോഷ്ടാവ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത മോഷണക്കേസ് പ്രതിയാണ് മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടത്. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കായി പ്രതിയെ എത്തിച്ചതായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് അസദുള്ള. പൊലീസ് പ്രതിക്കായി ശക്തമായ അന്വേഷണം ആരംഭിച്ചു.

Story Highlights : culprit escape from police thrikkakara station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here