Advertisement

ദുരൂഹതയുടെ ഇരുട്ടിൽ ഇന്നും ദിവ്യാ ഭാരതി

April 5, 2016
Google News 0 minutes Read

പ്രശസ്തിയുടെ കൊടുമുടിയിയിൽ നിന്ന് ഓർമ്മകൾ മാത്രം ബാക്കിയാക്കി ദിവ്യാ ഭാരതി മരണത്തിന്റെ ദൂരൂഹതയിൽ മറഞ്ഞിട്ട് ഇന്ന് 13 വർഷം. ജീവിതം ഇനിയും ജീവിച്ചു തുടങ്ങാത്ത 19 വയസ്സിലാണ് ദിവ്യയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. അന്നും ഇന്നും ചുരുളഴിയാതെ കിടക്കുന്ന സമസ്യയാണ് ഈ നടിയുടെ മരണം.

ചുരുങ്ങിയ കാലം കൊണ്ട് ബോൡുഡിലെ മിന്നുന്ന നക്ഷ്ത്രമായി വളർന്ന നടിയിയാരുന്നു ദിവ്യ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന നിലയിൽ തിളങ്ങി നിന്ന സമയത്താണ് ഒരു ദിവസം രാത്രി മുബൈയിലെ വെർസോവയിലെ അഞ്ചു നില അപാർട്മന്റിൻ നിന്ന് ദുരൂഹതകൾ ബാക്കിയാക്കി ദിവ്യതാഴോട്ട് പതിക്കുന്നത്.

1974 ഫെബ്രുവരി 15 ന് ബോംബെയിലാണ് ദിവ്യ ജനിക്കുന്നത്. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു വിദ്യയുടെ യഥാർത്ഥ പേര്. പല നടിമാരേയും പോലെ സംഘർഷങ്ങൽ മാത്രം നിറഞ്ഞ ബാല്യമായിരുന്നു ദിവ്യയുടേതും. അച്ഛൻ ഓംപ്രകാശ് ഭാരതിയുടെ രണ്ടാം ഭാര്യയായ മീട്ടാ ഭാരതിയുടെ ഇളയമകളായിരുന്നു ദിവ്യ.കുനാൽ എന്നൊരു ജ്യേഷ്ഠസഹദരനും ഉണ്ടായിരുന്നു. ജീവനാംശം ആവശ്യപ്പെട്ട് ആദ്യ ഭാര്യ കേസ് ഫയൽ ചെയ്തതോടെ സ്വത്തിന്റെ ഭൂരിഭാഗവും ആദ്യ ഭാര്യയ്ക്ക് നൽകേണ്ടി വന്നു ഓംപ്രകാശിന്. അതേ തുടർന്ന് ജയ്പൂരിലായിരുന്നു പിന്നീട് ഈ കുടുംബം. സാമ്പത്തികമായി തളർന്നതോടെ നഷ്ടപ്പെട്ടതെല്ലാം വെട്ടപ്പിടിക്കാൻ ജയ്പ്പൂരിൽ നിരവധി ജോലികൾ ഓംപ്രകാശ് ചെയ്തു. ക്രമേണ അവിടുത്തെ പ്രധാന ജന്മികളിൽ ഒരാളായി വിദ്യയുടെ അച്ഛൻ.

kപണവും പ്രതാപവും തിരിച്ചെത്തിയോടെ മുബൈയിലേക്ക് മടങ്ങിയെത്തി. അവിടെ സമ്പന്നരുടെ മക്കൾ മാത്രം പഠിക്കുന്ന ജൂഹുവിലെ മനേക്ജി കൂപ്പർ ഹൈസ്‌ക്കൂളിലായിരുന്നു ദിവ്യയുടെ വിദ്യഭ്യാസം. ഒന്നുകിൽ മോഡലിഗോ അല്ലെങ്കിൽ സിവിൽ സർവീസോ ആയിരുന്നു ഇവിടെ പഠിക്കുന്ന കുട്ടികളുടെ ലക്ഷ്യം,. പഠിക്കാൻ ശരാശരിക്കരിയായ സ്വാഭാവികമായും ദിവ്യ മോഡലിംഗ് തിരഞ്ഞെടുത്തു. ഫർഹാൻ അക്തർ, റാണി മുഖർജി എന്നീ ബോളിവുഡ് താരങ്ങൾ ഈ സ്‌ക്കൂളിൽ വിദ്യയുടെ ജൂനിയർ ആയിരുന്നു. സിനിമയിൽ നിന്നുള്ളവർ ഈ സ്‌ക്കൂളിലെ അഭിനയിക്കാൻ താൽപര്യം ഉള്ളവരെത്തേടിയെത്തുന്നത് പതിവായിരുന്നു. അങ്ങനെ ഈ സ്‌ക്കൂളിലെത്തിയ യുവസംവിധായകൻ നഡുടൊളാനിയുടെ ഗുനഹോൻ കാ ദേവത എന്ന സിനിമയിൽ ഒരു വേഷം ചെയ്യാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ദിവ്യയ്ക്ക് അവസരം ലഭിച്ചു. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ ദിവ്യ അഭിനയിച്ച ഭാഗങ്ങൾ ഇല്ലായിരുന്നു. ഈ വെട്ടി മാറ്റപ്പെട്ട ഭാഗങ്ങൽ കണ്ട ഗോവിന്ദയുടെ സഹോദരൻ കീർത്തകുമാറാണ് പിന്നീട് ബോളിവുഡിലേക്ക് ദിവ്യയെ നയിക്കുന്നത്.

F otorCreated

പ്രശസ്തയാവാനുള്ള ദിവ്യയുടെ ആഗ്രഹത്തിന് അച്ഛനും അമ്മയും തടസ്സമായില്ല. മകളുടെ എല്ലാ ആഗ്രഹങ്ങൽക്കും അവർ ഒപ്പം നിന്നു. അങ്ങനെ കാത്തിരുന്ന് 1990 ൽ
പതിനാറാം വയസ്സിൽ തമിഴിൽ ഇറങ്ങിയ നിലാപെണ്ണേയിൽ ദിവ്യയ്ക്ക് നായികാ വേഷം ലഭിച്ചു. എന്നാൽ ഈ സിനിമ പരാജയപ്പെട്ടു. പിന്നീട് തെലുങ്ക് ഇന്റസ്ട്രിയിൽ വെങ്കിടേഷിന്റെ നായികയായി ഒരു സിനിമ ചെയ്തു. ബോബ്ബിലി രാജ എന്ന ഈ സിനിമയാണ് ദിവ്യയുടെ ഗതി തിരിച്ചുവിട്ട സിനിമ. തുടർന്ന് രണ്ടു വർഷം തെലുങ്ക് സിനിമയുടെ അവിഭാജ്യ ഘടകമായി. പിന്നീടായിരുന്നു ബോളിവുഡിലേക്കുള്ള ചേക്കേറൽ. ബോളിവുഡിലെ ആദ്യ സിനിമ സണ്ണി ഡിയോളിന്റെ നായികയായ വിശ്വാത്മയായിരുന്നു. ഷാറൂഖ്, ഗോവിന്ദ, തുടങ്ങി പിന്നങ്ങോട്ട് ഹിറ്റ് ചാർട്ടിലായിരുന്നു ദിവ്യയുടെ ഇടം. ബോൡുഡിൽ അരങ്ങേറ്റം കുറിച്ചതോടെ മറ്റൊരു ശ്രീദേവിയായാണ് ദിവ്യയെ മാധ്യമങ്ങളും ആരാധകരും വാഴ്ത്തിയത. ഒരു വർഷം കൊണ്ട് ദിവ്യ നേടിയ ജനപ്രീതി പിന്നീട് വന്ന ഒരു നായികയ്ക്കും ലഭിച്ചിട്ടില്ല.

തൊണ്ണൂറുകളുടെ ആദ്യം ദിവ്യയുടെ വർഷങ്ങളായിരുന്നു. 14 സിനിമകളിലായിരുന്നു ബോളിവുഡിൽ ഒന്നിനു പുറകെ ഒന്നയി റീലീസ് ചെയ്ത്. ഒരു പുതുമുഖ നടി യെന്ന നിലയിൽ അതൊരു സർവകാല റെക്കോർഡ് ആയിരുന്നു. പതുക്കെ ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയായി ദിവ്യ.
തെലൂങ്കിൽ ബാലകൃഷ്ണ, പ്രശാന്ത്. ചിരംഞ്ജിവി മോഹൻ ബാബു എന്നിവരുടെ കൂടെയും ബോളിവുഡിൽ റിഷി കപ്പൂർ, ജാക്കി ഷെറോഫ്, ഗോവിന്ദ, സഞ്ജയ് ദത്ത്, ഷാറൂഖ് ഖാൻ എന്നിവരുടെ നായികയായി.

ടോളിവുഡിലേയും ബോളിവുഡിലേയും തിരക്കേറിയ നടിയായ തിളങ്ങുന്ന സമയത്താണ് നിർമ്മാതാവായ സാജിദ് നദിദ്വാലയുമായി 1992ൽ ദിവ്യയുടെ വിവാഹം കഴിയുന്നത്. എന്നാൽ ഇത് പുറം ലോകം അറിയുന്നത് ഏറെ വൈകിയാണ്. സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാനും സിനിമാ ജീവിതത്തെ ബാധിക്കാതെ ഇരിക്കാനുമാണ് ഇത് രഹസ്യമാക്കി വച്ചതെന്നാണ് ദിവ്യ വിവാഹകാര്യം പരസ്യമായപ്പോൾ നൽകിയ മറുപടി. എന്നാൽ അവിടുന്ന് തുടങ്ങിയ നിഗൂഢത മരണശേഷവും ദിവ്യയെ വിട്ടൊഴിഞ്ഞില്ല. വിവാഹം നടക്കാനായി ദിവ്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് പറയപ്പെടുന്നത്.

FotorCr eated

പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് നിഗൂഢതയുടെ ഇരുട്ടിലേക്ക് ദിവ്യ മറഞ്ഞത് ഇന്ന് ഇതേ ദിവസമാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം 1993 ഏപ്രിൽ അഞ്ചിന് രാത്രി 11ന് മുബൈയിലെ തുളസി ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചാം നിലയിൽ നിന്ന് വീണ് ചിന്നി ചിതറിയ നിലയിൽ ദിവ്യയുടെ മൃതദേഹം കാണുന്നത്.
മരണത്തിന് തൊട്ടുമുമ്പ് ദിവ്യയോടൊപ്പം ഇവരുടെ ഡിസൈനർ നീറ്റയും അവരുടെ ഭർത്താവ് ശ്യാമും ആണ് ഒപ്പമുണ്ടായിരുന്നത്. പിറ്റേന്ന് ഷൂട്ടിങിനായി ഹൈദ്രാബാദിലേക്ക് തിരിക്കാനും ഇരുന്നതായിരുന്നു ദിവ്യ. എന്നാൽ ഇവർ രണ്ടുപേരും സഹായിയും ഉള്ളപ്പോളാണ് അവിടെനിന്ന് വിദ്യ കാലിടറി വീണതെന്നും ഇനി അഥവാ ആത്മഹത്യചെയ്തതാണെങ്കിൽ അതും ലോകത്തെ വിശ്വസിപ്പിക്കാൻ ആരൊക്കെയോ ശ്രമിക്കുന്നത്.

FotorCreated

മദ്യപിച്ച് കാലിടറി വീണു എന്നാണ് ആദ്യം വാർത്തകൾ പടർന്നത്. അമിതമായ അളവിൽ മദ്യം അകത്തു ചെന്നുവെന്നും റിപ്പോർട്ട് വന്നു. അമ്മയുമായുള്ള നിരന്തര വഴക്ക് ആത്മഹത്യയിലേക്ക് നയച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സംശയം ഭർത്താവ് സാജിദ് നദിദ്വാലയ്‌കെതിരെ നീണ്ടുവെങ്കിലും 1998 ൽ അപകടമരണം എന്നു വിധിയെഴുതി പോലീസ് ഈ കേസിൻമേലുള്ള അന്വേഷണം അവസാനിപ്പിച്ചു. മുബൈ അധോലോക നായകൻ ദാവൂദിന് ഈ മരണത്തിൽ പങ്കുണ്ടെന്ന് ഇന്നും ബോളിവുഡ് അടക്കം പറയുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here