SKN 40 യാത്രയ്ക്ക് മഞ്ചേരിയുടെ പൂർണ്ണ പിന്തുണ; ലഹരിക്കെതിരെ അണിചേർന്നത് നൂറുകണക്കിനാളുകൾ

ലഹരിക്കും അക്രമത്തിനുമെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന എസ്കെഎൻ ഫോർട്ടി ജനകീയ യാത്രക്ക് മഞ്ചേരിയുടെ പൂർണ്ണ പിന്തുണ. എംഎൽഎമാരും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ലഹരിക്കെതിരെ അണിചേർന്നു. രാവിലെ മഞ്ചേരി ഇന്ദിര ഗാന്ധി ബസ് സ്റ്റാന്റിൽ നിന്നായിരുന്നു ഇന്നത്തെ യാത്രയുടെ തുടക്കം. നിരവധി കൂട്ടായ്മകൾ യാത്രക്ക് പിന്തുണ അറിയിച്ചെത്തി.
9 മണിയോടെ മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലേക്ക്. ലഹരിക്ക് എതിരെ പോരാട്ടം നടത്തുന്ന തുവ്വൂർ ഗാലക്സി ക്ലബ്ബും ഫുട്ബോൾ മൈതാനത്തിൽ ഒത്തു ചേർന്നു. നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും ലഹരി എന്ന വിപത്തിനെതിരെ ഒന്നിച്ചു. ജനകീയ യാത്രയ്ക്ക് ട്വന്റിഫോർ ചെയർമാൻ ആലുങ്ങൽ മുഹമ്മദ് ആശംസ നേർന്നു.
ഉച്ചക്ക് ശേഷം നിലമ്പൂർ മാർത്തോമ കോളജിൽ യാത്ര എത്തി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിനിരക്കാൻ എസ്കെഎൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.മാർത്തോമ കോളജ് ലഹരി മുക്ത ക്യാമ്പസാക്കാൻ ഈ യാത്ര പ്രചോദനമായതായി മുഖ്യ രക്ഷാധികാരി പറഞ്ഞു. മലപ്പുറത്തെ മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കി നാളെ യാത്ര വയനാട്ടിലേക്ക് കടക്കും.
Story Highlights : Manjeri’s full support for SKN 40 journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here