ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം; സർക്കാർ തള്ളി

ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി. വൈദ്യുതി മന്ത്രിയാണ് ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിലനിർത്തണമെന്ന നിർദ്ദേശം വെച്ചത്. വിരമിച്ചവരെ ബോർഡ് ഡയറക്ടർമാരായി നിയമിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇത് ചെയർമാനും ബാധകമാണെന്ന വിലയിരുത്തലിലാണ് നിർദ്ദേശം തള്ളിയത്.
Read Also: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം
ബിജു പ്രഭാകർ ഇന്ന് സർവീസിൽ വിരമിക്കാനിരിക്കെയാണ് നിർദേശം സർക്കാർ തള്ളിയത്. ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി തുടരാൻ അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സർക്കാരിൽ സമ്മർദം ചൊലുത്തിയിരുന്നു. സ്വകാര്യ, കേന്ദ്ര– സംസ്ഥാന സർക്കാർ സർവീസുകളിലായി 35 വർഷത്തെ സേവനത്തിനു ശേഷമാണ് ബിജു പ്രഭാകർ വിരമിക്കുന്നത്.
Story Highlights : Government rejects proposal to appoint Biju Prabhakar as KSEB chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here