ലഹരിക്കെതിരായ SKN 40 കേരളയാത്രയുടെ ദൗത്യം സഫലമാകട്ടെ; എം.കെ രാഘവൻ എം.പി

ലഹരിക്കെതിരായ SKN 40 കേരളയാത്രയുടെ ഒരു മാസക്കാലം നീണ്ട ദൗത്യം സഫലമാകട്ടെയെന്ന് എം.കെ രാഘവൻ എം.പി. മാധ്യമ ലോകത്തിന്റെ പാരമ്പര്യവും പൈതൃകവും ഉയർത്തിപ്പിടിക്കുന്ന അപൂർവ്വം മാധ്യമപ്രവർത്തകരിൽ ഒരാളാണ് ആർ ശ്രീകണ്ഠൻ നായർ, യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും സമാപനച്ചടങ്ങിൽ മുഖ്യാതിഥിയായ എം.കെ രാഘവൻ എം.പി പറഞ്ഞു. SKN ന്റെ യാത്രയെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും എം പി പറഞ്ഞു.
വരും തലമുറ നാശത്തിലേക്ക് പോകുമോയെന്ന ഭയം നിലനിൽക്കുന്നുണ്ട്. പ്രളയത്തിന്റെയും പേമാരിയുടെയും ഭീതിജനകമായ അന്തരീക്ഷം നമ്മുടെയെല്ലാം മനസിലുണ്ട് അതിന് ശേഷം നമ്മെ മാരകമായി ബാധിച്ചിട്ടുള്ള വിപത്തിനെകുറിച്ചാണ് ബോധവൽക്കരണവുമായി SKN രംഗത്തിറങ്ങിയത്. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും സാക്ഷരതയിലുമുൾപ്പടെ എല്ലാകാര്യങ്ങളിലും മുൻപന്തിയിലാണ് കേരളം. ഇപ്പോൾ മയക്കുമരുന്ന് കഴിക്കുന്നവരുടെ കാര്യത്തിലും കേരളം മുന്നിൽ എത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘SKN 40’ ലഹരിക്കും അക്രമത്തിനും എതിരെ മഹാസംഗമം; ദീപശിഖ തെളിയിച്ചു
കേരളത്തിന്റെ മൂന്ന് നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾ ലഹരി സംഘങ്ങൾ കീഴടക്കി കഴിഞ്ഞു. എന്തുകൊണ്ട് ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ കഴിയുന്നില്ല എന്ന മൗലികമായ ചോദ്യത്തിന് നമ്മളെല്ലാവരും ഉത്തരം പറയേണ്ടിയിരിക്കുന്നു. ഈ ചോദ്യം ഇന്നും അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്നു, അതിനാണ് ഉത്തരം കണ്ടെത്തേണ്ടതെന്നും അദ്ദേഹം സമാപനച്ചടങ്ങിൽ വ്യക്തമാക്കി. കഠിനമായ തടവും ശിക്ഷയും ലഹരി കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് നൽകേണ്ടതുണ്ട്. ഒരുതലമുറ ഇല്ലാതായാൽ എന്ത് ചെയ്യും എന്നുള്ളകാര്യം നമ്മൾ ആലോചിക്കണമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.
Story Highlights : SKN 40 KERALA YATRA IN KOZHIKODE MK RAGHAVAN MP WISHES
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here