ശരീരത്തിൽ ബലപ്രയോഗം നടന്ന പാടുകൾ; കോടനാട് വയോധികയുടെ മരണം കൊലപാതകം,പോസ്റ്റ്മോർട്ടം റിപ്പോർട്ട്

എറണാകുളം കോടനാട് സ്വദേശിനി അന്നമ്മയുടെ മരണം കൊലപാതകം. പുറകിൽ നിന്ന് ശ്വാസം മുട്ടിച്ചതാണ് മരണക്കാരണം എന്ന സൂചനകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ചു. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അന്നമ്മയുടെ മരണത്തിൽ നേരത്തെ തന്നെ പൊലീസ് കൊലപാതക സാധ്യത സംശയിച്ചിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകം സ്ഥിരീകരിക്കുകയാണ് പൊലീസ്.
ശരീരത്തിൽ ബലപ്രയോഗം നടന്നത്തിന്റെ പാടുകളുണ്ട്.അന്നമ്മയുടെ കയ്യിലും മുഖത്തും തലയിലും പരുക്കുകളും കണ്ടെത്തിയിട്ടുണ്ട്. അന്നമ്മ ധരിച്ചിരുന്ന സ്വർണവളകളും കമ്മലും നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ ബലം പ്രയോഗിച്ച് ഊരിയെടുത്തുവെന്നാണ് കണ്ടെത്തൽ. സ്വർണാഭരണങ്ങൾക്കായുള്ള മോഷ്ണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിനിൽക്കുന്നത്. സംഭവത്തിൽ കോടനാട് ഇൻസ്പെക്ടർ മനുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ചാണ് അന്വേഷണം.
അതേസമയം, വീടിന് സമീപമുള്ള ജാതിത്തോട്ടത്തിൽ നിന്ന് ജാതിക്കായ് ശേഖരിക്കാനാണ് പതിവുപോലെ അന്നമ്മ വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി വൈകിയും തിരിച്ചെത്താത്തതിനാൽ നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ മരിച്ച നിലയിൽ അന്നമ്മയെ കണ്ടെത്തിയത്.
Story Highlights : Kodanad elderly woman’s death a murder, postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here