ചെളി തെറിപ്പിച്ചത് യുവാക്കൾ ചോദ്യം ചെയ്തു; അരൂരിൽ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് KSRTC ജീവനക്കാര്‍ ഇറങ്ങിപ്പോയി

ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസ് നടുറോഡില്‍ ഉപേക്ഷിച്ച് പോയി. കോഴിക്കോട് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസാണ് ഉപേക്ഷിച്ചത്. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അരൂര്‍ എത്തിയപ്പോഴാണ് സംഭവം.
ചെളിവെള്ളം സ്‌കൂട്ടർ യാത്രക്കാർക്ക് മേലെ തെറിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അതിന്റെ പേരിലാണ് ബസ് നടുറോഡിൽ ഇട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയത്. മണിക്കൂറോളം ഗതാഗതം കുടുങ്ങിക്കിടന്നു. യാത്രക്കരും നാട്ടുകാരും പ്രതിഷേധിച്ചു.
ബൈക്ക് യാത്രക്കാർക്കെതിരെ പരാതി നല്കാൻ ബസിൽ നിന്നിറങ്ങിയ KSRTC ജീവനക്കാർ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. തുടർന്ന് പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ബസിൽ ഉണ്ടായിരുന്ന ആളുകളുമായും നാട്ടുകാരുമായും പൊലീസ് സംസാരിച്ചു. ബസ് ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്നും കണ്ടെത്തി.
Story Highlights : Aroor ksrtc staff abandon bus on road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here