Advertisement

വിദേശികളെ അമ്പരപ്പിച്ച് ‘നിറതിങ്കളേ നറുപൈതലേ’; സൈലന്റായി 50 മില്യൺ കടന്ന് മലയാള ​ഗാനം, ​ഗിന്നസ് പക്രുവിന് കയ്യടി

19 hours ago
Google News 3 minutes Read
guniness pakru

ചില ഗാനങ്ങൾക്ക് കാലത്തെ അതിജീവിക്കാനുള്ള കഴിവുണ്ട്. 2009-ൽ പുറത്തിറങ്ങിയ ‘മൈ ബിഗ് ഫാദർ’ എന്ന ചിത്രത്തിലെ “നിറതിങ്കളേ നറുപൈതലേ” എന്ന ഗാനം അതിനൊരു ഉത്തമ ഉദാഹരണമാണ്. മലയാളികൾ പോലും അറിയാതെ യൂട്യൂബിൽ 50 മില്യൺ കാഴ്ചക്കാർ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഗാനം. നിലവിൽ 53 മില്യണിലധികം വ്യൂസാണ് ഗാനത്തിന്റെ നേട്ടം.

[‘Nirathingale Narupaitale’; Malayalam song silently crosses 50 million views]

കെ.ജെ. യേശുദാസ് ആലപിച്ച വയലാർ ശരത്ചന്ദ്രവർമ്മയുടെ വരികളിൽ അലക്സ് പോളാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ഗാനരംഗങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മൈ ബിഗ് ഫാദർ’ എന്ന സിനിമയിലെ ഗാനം ഉയരം കുറഞ്ഞ ഒരച്ഛനും ഉയരം കൂടിയ മകനും തമ്മിലുള്ള ആത്മബന്ധം മനോഹരമായി ചിത്രീകരിക്കുന്നു. ചിത്രത്തിൽ ഗിന്നസ് പക്രു അച്ഛനായും ജയറാം മകനായും വേഷമിട്ടു. കനിഹയായിരുന്നു നായിക. സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാർ, ബാബുരാജ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Read Also: ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി സുമതി വളവ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക്

ഈ ഗാനം ഇത്രയധികം ഹിറ്റാക്കിയയത് പ്രധാനമായും വിദേശികളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ‘എപി മലയാളം സോങ്‌സ്’ എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഗാനത്തിന്റെ കമന്റ് ബോക്‌സ് നിറയെ വിവിധ വിദേശ ഭാഷകളിലുള്ള അഭിപ്രായങ്ങളാണ്. അച്ഛനും മകനും തമ്മിലുള്ള സ്നേഹം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഗാനം ഭാഷാഭേദമില്ലാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. ഗാനരംഗത്തിലുള്ളത് യഥാർത്ഥ അച്ഛനും മകനുമാണെന്ന് പല വിദേശികളും തെറ്റിദ്ധരിച്ചത് ഈ ഗാനത്തിന്റെ വൈകാരികമായ ആഴം വ്യക്തമാക്കുന്നു. ഇത് ഒരു സിനിമാ ഗാനമാണെന്നും, ഗിന്നസ് പക്രു എന്ന നടനാണ് ഇതിലുള്ളതെന്നും ചിലർ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. സതീഷ് കെ. ശിവനും സുരേഷ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ,പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിച്ചത്.

Story Highlights : ‘Nirathingale Narupaitale’; Malayalam song silently crosses 50 million views

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here