ട്രോളിയുമായുള്ള ചിത്രവുമായി ഗിന്നസ് പക്രു, KPM ഹോട്ടലിൽ അല്ലല്ലോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്ടെ ട്രോളി വിവാദം കത്തി നിൽക്കുന്നതിനിടയിൽ ഫേസ്ബുക്കിൽ പോസ്റ്റുമായി നടൻ ഗിന്നസ് പക്രു. നൈസ് ഡേ എന്ന കാപ്ഷനെഴുതിയ പോസ്റ്റിനൊപ്പം ട്രോളി ബാഗുമായി നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. ഇതിന് താഴെ കെപിഎം ഹോട്ടലിൽ അല്ലല്ലോ എന്ന കമന്റുമായി രാഹൂൽ മാങ്കൂട്ടത്തിലുമെത്തിയതോടെ വൈറലായിരിക്കുകയാണ് പോസ്റ്റ്.
അതേസമയം കള്ളപ്പണ വിവാദത്തിൽ ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. പാലക്കാട് ജില്ലാ കലക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ഉടൻ റിപ്പോർട്ട് നൽകണമെന്ന് മാത്രമുള്ള നിർദ്ദേശത്തിൽ സമയപരിധി കൃത്യമായി പറഞ്ഞിട്ടില്ല.
ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോൺഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുകയാണ്. പൊതുജങ്ങൾ സത്യമെന്താണെന്ന് അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്‌ക്കെതിരെ കോൺഗ്രസും ശക്തമായ സമരമാർഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുൽ പറഞ്ഞു.
Story Highlights : guinness pakru with trolley bag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here