Advertisement

1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു, അതിനുള്ള തെളിവാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടത്: രാഹുൽ മാങ്കൂട്ടത്തിൽ

2 days ago
Google News 1 minute Read

1950 ജനുവരി 26ന് ഇന്ത്യ റിപ്പബ്ലിക് നേടിയെങ്കിൽ നരേന്ദ്രമോദിയുടെ കാലത്ത് അത് പൂർണ്ണമായും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്, അതിനുള്ള തെളിവാണ് രാഹുൽ ഗാന്ധി പുറത്തുവിട്ടിരിക്കുന്നതെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

നടത്തം കൊണ്ടും പ്രഭാഷണം കൊണ്ടും നരേന്ദ്രമോദി ഒരു പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ ആണെന്ന് തെളിയിച്ചതായിരുന്നു രാഹുൽ ഗാന്ധിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും വലിയ വഞ്ചന നടത്തിയ ആളാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

ടി എൻ ശേഷൻ എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ജന്മ സ്ഥലമായ പാലക്കാടിരുന്ന് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന കമ്മീഷണർമാരെപ്പറ്റി ഓർക്കുമ്പോൾ കുനിയാൻ പറയുമ്പോൾ ഇഴയുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ പ്രക്രിയയായ വോട്ടിംഗ് തന്നെ അട്ടിമറിച്ചിരിക്കുന്നു എന്നാണ് നമുക്ക് മനസ്സിലാവുന്നതെന്നും അദ്ദേഹം കുറിച്ചു.

ബാംഗ്ലൂർ സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ മഹാദേവപുര എന്ന ഒരൊറ്റ അസംബ്ലി സീറ്റിൽ നടന്ന കള്ള വോട്ടുകൾ 1,00,250 ആണ്. ഇന്ത്യയിൽ ഉടനീളം എത്ര ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുകളിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും നേരത്തെ തന്നെ ഇത്തരമൊരു സംശയം മുന്നോട്ടുവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി മികച്ച വിജയം നേടിയ മഹാരാഷ്ട്രയിൽ അതുകഴിഞ്ഞ് ഏതാനും മാസങ്ങൾക്കപ്പുറം വന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം അന്വേഷിക്കേണ്ടതാണ്.

നിയമസഭയിൽ മികച്ച വിജയം നേടിയ കർണാടകയിൽ ലോക്സഭയിൽ സംഭവിച്ച പരാജയത്തിന്റെ കാരണവും അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നഗ്നമായ ജനാധിപത്യ ധ്വമ്സനമാണ്. ഇന്ത്യയിലെ ജനങ്ങളെ നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാറിനും നരേന്ദ്രമോദിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയരേണ്ടതാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

Story Highlights : Rahul Mamkoottathil against modi election commision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here