Advertisement

ഞാൻ രേവതി ഐ.ഡി. എസ്. എഫ്. എഫ് കെ മത്സര വിഭാഗത്തിൽ

20 hours ago
Google News 3 minutes Read

തിരുവനന്തപുരം:എഴുത്തുകാരിയും , അഭിനേതാവും ട്രാൻസ് വുമൺ ആക്ടിവിസ്റ്റുമായ എ . രേവതിയുടെ ജീവിതം ആസ്പദമാക്കി ഫോട്ടോ ജേർണലിസ്റ്റും ഫിലിം മേക്കറുമായ പി. അഭിജിത്ത് സംവിധാനം ചെയ്ത ‘ഞാൻ രേവതി ‘ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഐ.ഡി. എസ്.എഫ്. എഫ്. കെ യുടെ ലോങ്ങ് ഡോക്യുമെൻ്ററി മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ‘ഞാൻ രേവതി’ കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. ഓഗസ്റ്റ് 22 മുതൽ 27 വരെ തിരുവനന്തപുരത്താണ് ഫെസ്റ്റിവൽ നടക്കുക.

സെപ്റ്റംബർ 5 മുതൽ 7 വരെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ വച്ച് നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിലും മത്സര വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ആഗസ്റ്റ് 8 മുതൽ 10 വരെ ചെന്നൈയിൽ വച്ച് നടക്കുന്ന റീൽ ഡിസയേഴ്സ് – ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും ഒഫീഷ്യൽ സെലക്ഷൻ ലഭിച്ചിട്ടുണ്ട്.കോഴിക്കോട് നടന്ന ഐ.ഇ. എഫ്. എഫ്. കെ യിൽ മികച്ച സിനിമക്കുള്ള ഓഡിയൻസ് പോൾ അവാർഡ് ‘ഞാൻ രേവതി’ക്ക് ലഭിച്ചിരുന്നു.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എൽ.ജി. ബി.ടി. ഐ.ക്യു ഫിലിം ഫെസ്റ്റിവലായ മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിൽ ‘ ഞാൻ രേവതി ‘ ഇന്ത്യൻ ഡോക്യുമെൻ്ററി സെൻ്റർ പീസ് സിനിമയായി പ്രദർശിപ്പിച്ചിരുന്നു.

ട്രാൻസ് വുമൺ നേഹക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച അന്തരം എന്ന സിനിമക്ക് ശേഷം പി. അഭിജിത്ത് സംവിധാനം ചെയ്യുന്ന ലോങ്ങ് ഡോക്യുമെൻ്ററിയാണ് ഞാൻ രേവതി. എഴുത്തുകാരൻ പെരുമാൾ മുരുകൻ , ആനിരാജ , നാടക സംവിധായകരായ മങ്കൈ ശ്രീജിത് സുന്ദരം , രഞ്ജു രഞ്ജിമാർ, ശീതൾ ശ്യാം , സൂര്യ ഇഷാൻ , ഇഷാൻ കെ.ഷാൻ , ജീ ഇമാൻ സെമ്മലർ , ശ്യാം , ചാന്ദിനി ഗഗന , ഭാനു , മയിൽ , വടിവു അമ്മ, , ഉമി,, ലക്ഷമി , കലൈ ശെൽവൻ, കനക, ഭാഗ്യം, കണ്ണായി, മയിൽ, ഏയ്ഞ്ചൽ ഗ്ലാഡി തുടങ്ങിയവർ ഡോക്യുമെൻ്ററിയിലുണ്ട്.

നിർമ്മാണം – എ ശോഭില , സഹനിർമ്മാണം പി. ബാലകൃഷ്ണൻ, ലക്ഷമി ദേവി ടി എം , ചായാഗ്രഹണം എ . മുഹമ്മദ് , എഡിറ്റിങ് അമൽജിത്ത് , സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ് , കളറിസ്റ്റ് സാജിദ് വി.പി , സംഗീതം രാജേഷ് വിജയ് , സബ്ടൈറ്റിൽസ് ആസിഫ് കലാം , അഡീഷണൽ ക്യാമറ ചന്തു മേപ്പയൂർ , ക്യാമറ അസിസ്റ്റന്റ് കെ.വി. ശ്രീജേഷ് , പി.ആർ. ഒ പി. ആർ സുമേരൻ , ഡിസൈൻസ് അമീർ ഫൈസൽ ടൈറ്റിൽ കെൻസ് ഹാരിസ്.

Story Highlights :I am Revathi I.D. S. F. F. K in the competition category

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here