ജാതി സെൻസസ്, സിപിഐഎം നേരത്തെ ആവശ്യപ്പെട്ടത്, BJP നിലപാടിൽ ആത്മാർത്ഥത ഇല്ല: എ എ റഹീം എം പി

ജാതി സെൻസസ്, സിപിഐഎം നേരത്തെ ആവശ്യപ്പെട്ടതെന്ന് എ എ റഹീം എം പി. അന്ന് കേന്ദ്ര സർക്കാർ മുഖം തിരിച്ചു. ഇന്ന് ജാതി സെൻസസ് പ്രഖ്യാപിക്കുമ്പോൾ BJP യുടെ ആത്മാർത്ഥതയിൽ സംശയം. ബിഹാർ തെരഞ്ഞെടുപ്പ് കണ്ടുള്ള നീക്കം. പൊളിറ്റിക്കൽ കാർഡ് ആയി ഉപയോഗിക്കും. BJP യുടെ നിലപാടിൽ ആത്മാർത്ഥത ഇല്ല. സാമൂഹ്യ നീതി ലക്ഷ്യമിടുന്നു എന്ന് പറയുന്ന BJP സർക്കാർ സ്വകാര്യവൽക്കരണം ഇല്ലാതാക്കാൻ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം, പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടത് സംസ്ഥാന സർക്കാരല്ല. താലം വെച്ച് വിളിച്ചാലും പങ്കെടുക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്.കൂടുതൽ പഠിച്ച് പ്രതികരിക്കാം. ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന UDF നിലപാട് രാഷ്ട്രീയ പാപ്പരത്തം. എല്ലാവരെയും ചേർത്ത് കൊണ്ടുപോകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം. കോൺഗ്രസിന് വികസന വിരുദ്ധ നിലപാട്. പിണറായിയുടെ സ്റ്റേറ്റ്മാൻ ഷിപ്പിന്റെ ഉൽപ്പന്നമാണ് വിഴിഞ്ഞം തുറമുഖമെന്നും എ എ റഹീം എം പി വ്യക്തമാക്കി.
Story Highlights : A A Rahim MP Praises pinarayi vijayan vizhinjam port
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here