‘നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമ, കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് എല്ലാ വിഭാഗത്തിലെ ജനങ്ങളും സന്തോഷത്തോടെ സ്വീകരിക്കും’; കുമ്മനം രാജശേഖരൻ

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത എല്ലാ വിഭാഗത്തിലെ ജനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിജെപിയെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ട്. നീതി വാങ്ങി നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ നേതാക്കൾ എടുത്ത തീരുമാനത്തോട് ദേശീയ നേതാക്കൾ ഒരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല. നീതിപൂർവ്വം വിഷയത്തിൽ ഇടപെട്ടത് ബിജെപി മാത്രമാണ്. ഒരു നിമിഷം പോലും കളയാതെയാണ് ബിജെപി നേതാക്കൾ ഇടപെട്ടതെന്നും മനുഷ്യത്വപരമായ സമീപനം നിയമവിധേയമായാണ് ബിജെപി നടപടികൾ സ്വീകരിച്ചതെന്നും കുമ്മനം വ്യക്തമാക്കി.
പരാതി നൽകിയാൽ പൊലീസ് എഫ്ഐആർ ഇടുമായിരുന്നു. ശരിയും തെറ്റും നിശ്ചയിക്കേണ്ടത് കോടതിയാണ്. ബിജെപി മാത്രമാണ് ഉത്തരവാദിത്വത്തോട് കൂടി ഇടപെട്ടത്. ഛത്തീസ്ഗഢിൽ കോൺഗ്രസ് സർക്കാർ ഭരിക്കുമ്പോൾ കന്യാസ്ത്രീകൾക്കും പുരോഹിതന്മാർക്കും നേരെ സമാന സംഭവമുണ്ടായിട്ടുണ്ട്.അന്ന് കോൺഗ്രസോ മറ്റ് രാഷ്ട്രീയ പാർട്ടികളോ ഇടപെട്ടില്ലെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
Story Highlights : kummanam rajasekharan on nuns bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here