Advertisement

തലൈവർ ആട്ടം ; കൂലിയുടെ ട്രെയ്‌ലർ പുറത്ത്

4 hours ago
Google News 3 minutes Read

സിനിമാസ്വാദകർ ഏറെ കാത്തിരുന്ന രജനികാന്ത് ചിത്രം കൂലിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ലോകേഷ് കനഗരാജിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ആമിർ ഖാൻ, നാഗാർജുന എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ ലോകേഷ് കനഗരാജിന്റെ എല്ലാ ചിത്രങ്ങളെയും പോലെ കൂടുതലും രാത്രിയിലുള്ള രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

‘ഒരുത്തൻ ജനിച്ച ഉടനെ, അവൻ ആരുടെ കൈ കൊണ്ട് മരിക്കണമെന്നു നെറ്റിയിൽ എഴുതി വെച്ചിരിക്കും’ എന്ന നാഗാർജുനയുടെ വില്ലൻ കഥാപാത്രത്തിന്റെ ഡയലോഗോടു കൂടിയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

വളരെ ഇരുണ്ടൊരു ഭൂതകാലമുള്ള ദേവ എന്ന് പേരുള്ള കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘മുപ്പത് വർഷമായിട്ട് ഒരാളെ ഓഫ്‌ലൈനിലും തന്നെ ഒളിച്ച് വെച്ചിരിക്കുകയാണ്, അവനെങ്ങാനും ഈ കാര്യം അറിഞ്ഞാലുണ്ടല്ലോ’ ട്രെയ്‌ലറിൽ സത്യരാജിന്റെ കഥാപാത്രം വില്ലന്മാരോട് പറയുന്ന ഈ ഡയലോഗിൽ ദേവ രഹസ്യ ജീവിതം നയിക്കുന്നൊരാളാണ് എന്ന് വ്യക്തമാണ്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. ആഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തുന്ന കൂലി ഹൃതിക്ക് റോഷൻ-ജൂനിയർ എൻ.ടി.ആർ ചിത്രം വാർ 2 നൊപ്പം ക്ലാഷ് റിലീസാണ് എന്നതും ശ്രദ്ധേയമാണ്.

Story Highlights :Thalaivar rajinikanth one man show ; The trailer of coolie is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here