Advertisement

പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താല്‍ നിറവേറ്റി; 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നിൽ; പ്രധാനമന്ത്രി

5 hours ago
Google News 1 minute Read

പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന് തന്റെ പ്രതിജ്ഞ പൂർത്തിയായെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പഹൽഗാമിൽ നിസ്സഹായരായ ആളുകളെ ഭീകരർ കൊലപ്പെടുത്തി.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വേദന എൻറെ ഹൃദയം തകർത്തു. പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരംചെയ്യുമെന്ന തന്റെ പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താല്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നിറവേറ്റാനായെന്നും 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ബ്രഹ്‌മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം കളയും.ലഖ്നൗവിൽ ബ്രഹ്മോസ് നിർമാണം ആരംഭിക്കുകയാണ്. പാകിസ്താന്‍ ഇനി എന്തെങ്കിലും ചെയ്താല്‍ ഈ മിസൈലുകള്‍ കൊണ്ടാകും ഭീകരരെ നശിപ്പിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓപ്പറേഷന്‍ സിന്ദൂറിനെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിമര്‍ശിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ഓപ്പറേഷന്‍ സിന്ദൂര്‍ നാടകമാണെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നമ്മുടെ സേനകളുടെ ശൗര്യത്തെ നിരന്തരം അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ 10 കോടി കർഷകരുടെ കരങ്ങളിൽ 21000 കോടി രൂപ എത്തി. ബിജെപി സർക്കാർ പറയുന്നത് പ്രവർത്തിച്ച് കാണിക്കും .NDA സർക്കാർ കർഷകർക്കൊപ്പമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : narendra modi praises indias operation sindoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here