ഒരൊറ്റ കസേരയ്ക്ക വില 2,62,4920 രൂപ !!!

ഹാരി പോട്ടർ കഥ എഴുതാൻ കഥാകാരി ഇരുന്ന കസേര ലേലത്തിൽ പോയത് 394000 ഡോളറിന്. അതായത് രണ്ട് കോടി അറുപത്തിരണ്ട് ലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി ഇരുപത് രൂപ.
വിസാർഡി സീരീസിലെ ആദ്യ രണ്ടു പുസ്തകങ്ങളാണ് ജെ.കെ റൗളിംഗ് ഈ ഓക്ക് മരത്തടിയിൽ തീർത്ത കസേരയിൽ ഇരുന്ന് എഴുതിയത്. ഹാരി പോട്ടർ ആന്റ് ദ സോസേഴ്‌സ് സ്‌റ്റോൺ, ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ് എന്നിവയാണ് ആ പുസ്തകങ്ങൾ.
1995 ൽ റൗളിംഗിന് തന്റെ ഡൈനിംഗ് സെറ്റിനൊപ്പം ലഭിച്ച ചേർച്ച കുറഞ്ഞ കസേരയായിരുന്നു അത്. തന്റെ നാലാമത്തെ പുസ്തകം ഇറങ്ങിയതിനുശേഷം ചാരിറ്റി പ്രവർത്തനങ്ങൾക്കായി റൗളിംഗ് 19 ലക്ഷം രൂപയക്ക് ഇതേ കസേര വിറ്റിരുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇത് വീണ്ടും ലേലത്തിനായി എത്തിയത്. ന്യൂയോർക്കിൽ വച്ചായിരുന്നു ലേലം. ലേലത്തുകയിലെ 10 ശതമാനം റൗളിംഗിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകും.
ഐ റോട്ട് ഹാരി പോട്ടർ വൈൽ സിറ്റിംഗ് ഓൺ ദിസ് ചെയർ. യു മെ നോട്ട് ഫെന്റ് മി പ്രെറ്റി ബട്ട് ഡോൺട് ജഡ്ജ് ഓൺ വാട്ട് യു സീ, ഗ്രിഫൈൻഡർ എന്നിങ്ങനെ വിവിധ നിറങ്ങളിൽ കസേരയിൽ എഴുതിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here