Advertisement

ഇന്ന് ലോകാരോഗ്യദിനം

April 7, 2016
0 minutes Read

ഇന്ന് ലോകാരോഗ്യ ദിനം. പ്രമേഹരോഗത്തിൽ നിന്നും ലോക ജനതയെ രക്ഷിക്കുക എന്ന ലക്ഷ്യമാണ് ഇത്തവണത്തെ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ഏപ്രിൽ ഏഴിനാണ് ലോകാരോഗ്യദിനമായി ആചരിച്ചു വരുന്നത്. പ്രമേഹരോഗത്തെ കീഴടക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ലോകത്ത് മൊത്തം 350 മില്യൺ ജനങ്ങളാണ് ഇപ്പോൾ പ്രമേഹരോഗികളായിട്ടുള്ളത്. അടുത്ത ഇരുപത് വർഷത്തിനകം ഇത് ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയാണ് പ്രമേഹരോഗികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത്. 70 മില്യനാണ് ഇവിടുത്തെ പ്രമേഹരോഗികളുടെ എണ്ണം.
പ്രമേഹത്തിനെതിരായി ലോകവ്യാപകമായി ബോധവൽക്കരണ പരിപാടികൾ നടത്താനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. പ്രമേഹം വരാതിരിക്കാനുള്ള മുൻകരുതലുകളോടൊപ്പം പ്രമേഹബാധിതർക്ക് നല്ല ചികിത്സ ലഭ്യമാക്കാനും സംഘടന ലക്ഷ്യമിടുന്നു.

1950 മുതലാണ് എല്ലാ വർഷവും ഏപ്രിൽ ഏഴിന് ലോകാരോഗ്യദിനം അചരിക്കാൻ ആരംഭിച്ചത്. എല്ലാ വർഷവും ഏതെങ്കിലും ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരകയും ജനങ്ങളിൽ കൃത്യമായ രോഗത്തെക്കുരിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്യും. സുരക്ഷിതമായ ഭക്ഷണം എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ മുദ്രാവാക്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top