Advertisement

പശു രാഷ്ട്രീയം കുളമായി; മഹാരാഷ്ട്രയിൽ ഗോമാതാക്കൾ പട്ടിണി കിടന്ന് ചത്തൊടുങ്ങുന്നു

April 8, 2016
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗോമാതാവുമൊത്തു സെൽഫി എടുത്ത സംഘികളൊക്കെ പൊടിയും തട്ടി പോയി. സെൽഫി താരങ്ങളൊക്കെ തൊഴുത്ത് പോലുമില്ലാതെ കൊടും ചൂടിൽ ഒരിറ്റു വെള്ളം പോലും കിട്ടാതെ പട്ടിണി കിടന്ന് നരകിച്ച് ചത്തൊടുങ്ങുന്നു. മഹാരാഷ്ട്രയിലെ കാർഷിക മേഖലയിലെ ഗ്രാമങ്ങളിൽ ദിവസേന പത്തും ഇരുപതും പശുക്കളാണ് അനാഥമായി ജീവൻ വെടിയുന്നത്. പശുവിനെ ഗോമാതാവാക്കി കുങ്കുമം തൊടുവിച്ച് വോട്ടു നേടിയവർ അറിയാത്ത കണക്കുകൾ ആണിത്.

FotorCremodi

 

 

 

 

 

 

 

 

ബീഫ് നിരോധനം പശുക്കളെ രക്ഷിക്കാനായിരുന്നെങ്കിൽ ആ നിരോധനം തന്നെയാണ് ഇപ്പോൾ അവയുടെ ഈ ദുരവസ്ഥയ്ക്കും കാരണമായത്.വരൾച്ച രൂക്ഷമായതോടെ സ്വന്തം നാൽകാലികൾക്ക് ഭക്ഷണമൊപ്പിക്കാൻ കർഷകർ നെട്ടോട്ടമോടുകയാണ്. മഹാരാഷ്ട്രയിലെ ഒന്നൊഴിയാതെ എല്ലാ ഗ്രാമങ്ങളിലേയും ചിത്രമാണിത്. ആഴ്ചയിൽ ഏറ്റവും ചരുങ്ങിയത് 2000- ത്തോളം രൂപയാണ് തീറ്റയ്ക്കും മറ്റുമായി കർഷകർ കണ്ടെത്തേണ്ടത്. പാൽ വിൽപന മാത്രമാണ് ഏക വരുമാന മാർഗ്ഗം എന്നോർക്കണം. ഗോവധ നിരോധനനിയമം ഇ വരൾച്ച കഴിയുന്നതോടെ നാൽക്കാലികളെ മുഴുവൻ ഇല്ലാതാക്കുമെന്നാണ് കർഷകർ ഒന്നടങ്കം പറയുന്നത്.

FotorCrelady

മഹാരാഷ്ട്രയിലെ ഗോവധ നിരോധനത്തിൽ കാളകളെയും ഉൾപ്പെടുത്തിയിട്ടുണ്ട് അത് അതോടെ കന്നുകാലി ചന്തയിൽ ഇവയുടെ വിലനിലവാരം കുത്തനെ ഇടിഞ്ഞു. ഇതും കർഷകരെ പ്രതിസന്ധിയിലാക്കി.

കന്നുകാലികൾക്ക് വെള്ളവും തീറ്റയും സൗജന്യമായി നൽകുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ഈ സൗകര്യം അഞ്ചും പത്തും കിലോ മീറ്റർ അകലെയാണ്. നാൽക്കാലികളുമായി അവിടെയെത്താൻ ബുദ്ധിമുട്ടുകയാണ് കർഷകർ, മറാത്ത്വാഡയിൽ മാത്രം 3.2 ലക്ഷം കന്നുകാലികൾക്ക് ഇത്തരത്തിൽ തൊഴുത്ത് അടക്കം ഉള്ള സംവിധാനം നൽകി. എന്നാൽ പശുക്കളെ അകലെയുള്ള ക്യാമ്പിലാക്കിയാൽ എല്ലാദിവസവും അവയുടെ അടുത്തെത്തുന്നതിന് പണം കണ്ടെത്താൻ കർഷകർ ബുദ്ധിമുട്ടുകയാണ്.
വരൾച്ചയിൽ വലയുന്ന കർഷകരുടെ നാലിലൊന്ന് ശതമാനം കന്നുകാലികളും ക്യാമ്പിലെത്തിയിട്ടില്ലെന്നതാണ് യഥാർത്ഥ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement