ബാർ കോഴക്കേസിൽ കെഎം മാണിക്ക് തിരിച്ചടി.

ബാർ കോഴക്കേസിലെ വിജിലൻസ് നടപടി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി നൽകിയ ഹരജി പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വിജിലൻസ് കോടതിയുടെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എസ്.പി.സുകേശനെതിരെ പ്രഥമ ദൃഷ്ട്യാൽ തെളിവില്ലെന്നും എന്തുകൊണ്ട് ബിജു രമേശിനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും ലാബ് പരിശോധന റിപ്പോർട്ടില്ലാതെ സിഡി ഹാജരാക്കിയത് എന്തിന് എന്നും കോടതി. തെളിവ് കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നും വിജിലൻ കോടതി നടപടികളിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ബാർ കോഴക്കേസ് അന്വേഷിച്ച എസ്.പി. ആർ.സുകേശനെതിരെ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇത് പൂർത്തിയാകും വരെ നടപടികൾ നിർത്തിവെക്കണമെന്നുമാണ് മാണി ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. ബിജു രമേശും എസ്.പി. സുകേശനും ചേർന്ന് സർക്കാരിനെതിരെ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നത്. മാണിയെ കുറ്റ വിമുക്തനാക്കിയ ബാർ കോഴക്കേസിന്റെ അന്തിമ റിപ്പോർട്ട് ഈ മാസം 16 നാണ് വിജിലൻസ് കോടതി പരിഗണിക്കാനിരിക്കുന്നത്.