Advertisement

കൊച്ചിയിലെ ബാറിൽ DJ പാർട്ടിക്കിടെയുണ്ടായ സംഘർഷം; അനുമതിയില്ലാത്ത മദ്യം വിളമ്പിയതിന് ബാറിനെതിരെ കേസ്

4 hours ago
Google News 2 minutes Read

കൊച്ചിയിലെ ബാറിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷത്തിൽ ബാറിനെതിരെ കേസെടുത്ത് എക്സൈസ്. അനുമതിയില്ലാത്ത മദ്യം വിളമ്പിയതിന് ബാറിനെതിരെ എക്സൈസും കേസടുത്തത്. ഒരു വർഷം മുൻപ് വെടിവെപ്പ് നടന്ന കതൃക്കടവിലെ എടശ്ശേരി ബാറിന്റെ റെസ്റ്റോ ബാർ ആയ മെല്ലെനിയൽസിൽ ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്.

അപമര്യാദയായി പെരുമാറിയ യുവാവിനെ വൈൻ ഗ്ലാസ് ഉപയോഗിച്ച് യുവതി ആക്രമിക്കുകയായിരുന്നു. യുവാവ് മോശമായി സ്പർശിച്ചുവെന്നും യുവതി പോലീസിന് മൊഴി നൽകി. യുവതിയുടെ പരാതിയിൽ തൊടുപുഴ സ്വദേശി ബഷീറിന് എതിരെയും യുവാവിനെ ആക്രമിച്ചതിന് ഉദയം പേരൂർ സ്വദേശിയായ യുവതിക്കെതിരെയും എറണാകുളം നോർത്ത് പോലീസ് കേസെടുത്തു.

Read Also: തിരുവനന്തപുരത്ത് MDMAയുമായി CPI നേതാവ് അറസ്റ്റിൽ

ഇന്നലെ രാത്രി 10.30ഓടെയാണ് സംഘർഷമുണ്ടായത്. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരുക്കേറ്റിരിക്കുന്നത്. ചെവിയ്ക്കും സാരമല്ലാത്ത പരുക്കുണ്ട്. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ചില സിനിമാ താരങ്ങളുംഡി ജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പോലീസ് എത്തിയാണ് ഒടുവിൽ ഡി ജെ പാർട്ടി അവസാനിപ്പിച്ചത്.

Story Highlights : Clashes during DJ party at bar in Kochi; Case filed against bar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here