‘ കെസിഎല്‍ കിരീടം കൈവിടാനാകില്ല; കരുത്തോടെ ചാമ്പ്യന്മാര്‍ കളത്തില്‍ ഉണ്ടാകും’ ; സച്ചിന്‍ ബേബി

കേരള ക്രിക്കറ്റ് ലീഗ് കിരീടം നിലനിര്‍ത്താനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് എരീസ് കൊല്ലത്തിന്റെ ടീം നായകന്‍ സച്ചിന്‍ ബേബി. വിഷ്ണു വിനോദ് അടക്കമുള്ള താരങ്ങളെത്തിയത് ടീമിന്റെ കരുത്ത് കൂട്ടുമെന്നാണ് വിശ്വാസം. രഞ്ജി ട്രോഫിയില്‍ കേരളം ഇത്തവണയും മികച്ച പ്രകടനം നടത്തുമെന്ന് കേരള ടീമിന്റെ നായകന്‍ കൂടിയായ സച്ചിന്‍ ബേബി ട്വന്റിഫോറിനോട് പറഞ്ഞു.
ടീം മികച്ച തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും കെസിഎല്‍ സൗഹൃദ മത്സരം തയ്യാറെടുപ്പിന് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കെസിഎല്ലില്‍ വിജയം രുചിച്ചതാണ്. അത് തുടരണം എന്നാണ് ആഗ്രഹം. നല്ല പ്രകടനം കാഴ്ച വച്ച് കപ്പ് കൊല്ലത്തേക്ക് കൊണ്ടുപോകാനാണ് ആഗ്രഹം – അദ്ദേഹം പറഞ്ഞു.
വിഷ്ണു വിനോദ് മികച്ച പ്ലേയര്‍ ആണെന്നും ഇനി വരുന്ന മത്സരങ്ങളിലും നല്ല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: വോട്ടര്‍ പട്ടിക ക്രമക്കേട്; കാസര്‍ഗോഡ് കുറ്റിക്കോല്‍ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍
അതേസമയം, കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ സഞ്ജു സാംസന്റെ ടീം തകര്‍പ്പന്‍ജയം നേടി. ത്രില്ലര്‍ പോരില്‍ സെക്രട്ടറി ഇലവന്‍, പ്രസിഡന്റ് ഇലവനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചു. അര്‍ധ സെഞ്ചുറിയോടെ സഞ്ജുവാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പ്രസിഡന്റ് ഇലവന്‍ രോഹന്‍ കുന്നുമ്മലിന്റെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് എടുത്തത്. കെസിഎല്ലിനും ഏഷ്യാകപ്പിനും ഉള്ള മികച്ച തയ്യാറെടുപ്പായി മത്സരം എന്ന് സഞ്ജു സാംസണ്‍ പറഞ്ഞു.
Story Highlights : Sachin Baby’s KCL expectations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here