Advertisement

ദുരന്തം വിതച്ചത് മത്സരകമ്പം ; വീഡിയോ ദൃശ്യങ്ങളിൽ നിലവിളിശബ്ദങ്ങൾ

April 10, 2016
22 minutes Read

പരവൂരിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് ദുരന്തത്തിനു കാരണം മത്സരകമ്പം. അനുമതിയില്ലാതെ സുശീലൻ എന്നയാളാണ് വെടിക്കെട്ട് നടത്തിയത്. ഇയാളുടെ ഭാര്യയുടെ പേരിലാണ് ലൈസൻസ് നേടിയത്. മത്സരകമ്പക്കെട്ടിന് കളക്ടർ അനുമതി നൽകിയിരുന്നില്ല. എന്നാൽ അവസാന നിമിഷം ഒരാൾക്കു മാത്രം അനുമതി ലഭിച്ചു. പക്ഷെ അനുമതി ലഭിക്കാതെ തന്നെ നിരവധി പേർ മത്സരകമ്പക്കെട്ടിൽ പങ്കെടുത്തതാണ് അപകടത്തിൽ കലാശിച്ചത്.

 

 

 

കലക്ടറുടെ ഉത്തരവ് 

ഗുരുതരമായി പരുക്കറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമീപത്തെ ആശുപത്രികളിലും ആളുകൾ എത്തുന്നുണ്ട്. ദുരന്ത സ്ഥലത്ത് മാത്രമല്ല , സമീപത്തെ വീടുകൾ തകർന്നുണ്ടായ അപകടങ്ങളിലും ധാരാളം പേർ ചികിത്സ തേടുന്നുണ്ട്.

അപകടത്തിൽ പെട്ടവർക്ക് അടിയന്തര ധനസഹായമെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

പരവൂർ ദുരന്തത്തിൽപെട്ടവർക്ക് രക്തം ആവശ്യമുണ്ട്. രക്ത ദാനത്തിനു സന്നദ്ധരായവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തി ചേരുക#24News

Posted by 24 Live TV on Saturday, April 9, 2016

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top