ഇന്ത്യാക്കാർക്ക് വിമാന പ്രേമം കഠിനം ; റിക്കാർഡു തിരുത്തി യാത്രക്കാരുടെ എണ്ണം കുതിക്കുന്നു
വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യ കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം 81 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര സർവ്വീസ് പ്രയോജനപ്പെടുത്തിയത്. കഴിഞ്ഞ 5 വർഷത്തെ റിക്കാർഡാണിത്. വിമാന ഇന്ധനത്തിന്റെ വില കുത്തനെ കുറഞ്ഞതുകൊണ്ട് വിമാനകൂലിയിലുണ്ടായ ഇടിവാണ് ഇത്തരത്തിൽ യാത്രക്കാർ വർദ്ധിക്കാൻ കാരണം. വിമാന ചെലവിന്റെ 40% ഇന്ധനം മൂലമുള്ളതാണ്. 2014ൽ 67.38 ദശലക്ഷം യാത്രക്കാർ മാത്രമാണ് ആഭ്യന്തര സർവ്വീസിനെ ആശ്രയിച്ചത്.
രാജ്യം ഇതാദ്യമായാണ് വിമാന യാത്രാ സർവ്വീസിൽ ഇരട്ട അക്കത്തിലുള്ള വർച്ചാനിരക്ക് നേടുന്നത്. ലോകത്ത് മറ്റൊരു രാജ്യത്തും വിമാന സർവ്വീസിൽ ഈ തോതിലുള്ള വളർച്ച നേടാനായിട്ടുമില്ല. ഇന്ധനവില മുൻവർഷത്തെ അപേക്ഷിച്ച് 24% കണ്ട് കഴിഞ്ഞ വർഷം കുറഞ്ഞിരുന്നു. കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രാ സർവ്വീസിനെ ഇടത്തരക്കാർ കൂടുതൽ ആശ്രയിക്കുന്നതാണ് ഇന്ത്യയിൽ ഈ മാറ്റത്തിന് വഴിവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നഗരങ്ങൾ തമ്മിൽ വിമാന യാത്രാ സർവ്വീസ് ആരംഭിക്കണമെന്ന നിർദ്ദേശം ഉയർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here