Advertisement

പൂര പ്രേമികൾക്ക് ആശ്വസിക്കാൻ വകയുണ്ട്.

April 14, 2016
Google News 0 minutes Read

തൃശൂർ പൂരം മങ്ങലേൽക്കാതെ തന്നെ പൂരപ്രേമികളിലേക്കെത്തുമെന്ന പ്രതീക്ഷ ഏറുന്നു. നിയന്ത്രണങ്ങൾ കർശനമാക്കിയതിനാൽ തൃശൂർ പൂരം പേരിന് മാത്രമായി നടത്താനുള്ള ദേവസ്വങ്ങളുടെ തീരുമാനത്തിന് പിന്നാലെ സർക്കാർ ഇടപെട്ടതോടെയാണ് പൂരം നടക്കാനുള്ള സാധ്യത ഏറുന്നത്.

ആന എഴുന്നള്ളിപ്പിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വനം മന്ത്രി പിൻവലിച്ചു. എന്ത് സാഹചര്യത്തിലാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഇങ്ങനെയൊരു ഉത്തരവ് നൽകിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണവും ചോദിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടത്തുന്നതിന് ഇളവ് അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അപേക്ഷ നൽകും. ഇന്ന് വൈകീട്ട് നാലിന് കേസ് പരിഗണിക്കുമ്പോഴാണ് സർക്കാർ ഈ നിലപാട് അറിയിക്കുക. ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം റദ്ദാക്കിയതോടെ കുടമാറ്റവും മേളവും നടത്താനുള്ള തടസ്സം നീങ്ങി.

പൂരം നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിഷയത്തിൽ ചർച്ച നടത്താൻ മുഖ്യമന്ത്രി നാളെ തൃശ്ശൂരിലെത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്തും. പാരമ്പര്യപ്രകാരം തന്നെ പൂരം നടത്താനാണ് സർക്കാർ ആലോചന. പൂരം സുഖമമായി നടത്തുമെന്നും അതിന് തടസ്സം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here