Advertisement

പൂരസംസ്‌കാരം

April 16, 2016
0 minutes Read

തൃശ്ശൂർപൂരം ഷൂട്ട് ചെയ്യാൻ ഏഷ്യാനെറ്റ് ചാനലിനെ അനുവദിക്കില്ലെന്ന വാശിയിലാണ് ചില പൂരപ്രേമികൾ. പൂരവിവാദത്തിൽ ഏഷ്യാനെറ്റ് കൈക്കൊണ്ട നിലപാടിനെതിരായ പ്രതിഷേധമാണ് ഈ വിലക്ക്. ഒരു മഹാദുരന്തത്തിന്റെ പുലകുളി കഴിയും മുമ്പേ,ഏതു വിധേനയും തൃശ്ശൂർ പൂരം ആഘോഷമാക്കുമെന്ന് വാശി പിടിച്ചവരാണ് പൂരപ്രേമികൾ. സർക്കാരും കൊടിഭേദമില്ലാതെ രാഷ്ട്രീയക്കാരും ഈ വാശിക്ക് കുടപിടിച്ചുകൊടുത്തു.നൂറിലധികം പേരുടെ കൂട്ടക്കുരുതിയുടെ ശവഗന്ധം ഇനിയും വിട്ടുമാറാത്ത ഒരു നാട്ടിൽ,പൂരപ്പൊലിമയുടെ ആഘോഷം നടത്തുവാനൊരുങ്ങുന്നവർ,എന്തു തരം സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്? പരവൂർ ദുരന്തത്തിന്റെ വെളിച്ചത്തിൽ ഇക്കൊല്ലം തൃശ്ശൂരിൽ പൂരാഘോഷമില്ല എന്നൊരു നിലപാട് കൈക്കൊള്ളാനുള്ള മാനുഷിക വികാരം നമ്മുടെ നാടിന് കൈമോശം വന്നുകഴിഞ്ഞോ? ശവങ്ങൾക്ക് മേലെ വർണക്കൊടി ഉയർത്തിയും,മറുവാക്ക് മിണ്ടുന്നവർക്ക് നേരെ കൈക്കരുത്ത് കാട്ടിയും നമ്മുടെ പൂരാഘോഷങ്ങൾ പൊടിപൊടിക്കട്ടെ!!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top