ദിപ ഇന്ത്യൻ ജിംനാസ്റ്റികിലെ ആദ്യത്തെ ഒളിംപിക് പോരാളി

ദിപ കർമകർ എന്ന ജിംനാസ്റ്റിന്റെ പേര് കായികചരിത്രത്തിൽ ഇനി സുവർണ്ണലിപികളിലെഴുതാം. കാരണം, ആദ്യമായി ഒളിംപിക്സിനു യോഗ്യത നേടുന്ന ഇന്ത്യൻ വനിതാ ജിംനാസ്റ്റിക് താരമാണ് ദിപ കർമകർ.
ദിപയുടെ ഈ നേട്ടത്തിന് രണ്ട് പ്രത്യേകതകളാണുള്ളത്. ഒളിംപിക്സിനു യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യൻ വനിതാ ജിംനാസ്റ്റ് എന്നത് തന്നെ ആദ്യത്തെ നേട്ടം. ദിപയുടെ ഈ നേട്ടത്തോടെ 1964 നുശേഷം ആദ്യമായി ഇന്ത്യൻ പതാക ഒളിംപിക്സിന്റെ ജിംനാസ്റ്റിക് വേദിയിലെത്തുമെന്നതാണ് രണ്ടാമത്തേത്.
ആകെ 11 പുരുഷൻമാരാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇതിനോടകം ഇന്ത്യൻ മണ്ണിൽ നിന്നും ജിംനാസ്റ്റിക് ഇനത്തിൽ ഒളിംപിക്സിൽ പങ്കെടുത്തിട്ടുള്ളത്. 1964 ലാണ് അത്തരത്തിൽ ഇന്ത്യൻ മത്സരാർത്ഥികൾ പങ്കെടുത്ത അവസാന മത്സരം നടന്നത്. അതിനു ശേഷം ഇതേ വരെ പുരുഷ വിഭാഗത്തിൽ ആർക്കും ഒളിപിംക്സ് കടമ്പ കടക്കാനായിട്ടില്ല. ഈ പോരായ്മകളാണ് ഈ ഒരൊറ്റ റെക്കോർഡിലൂടെ ദിപ മറികടന്നത്.
ജനീറയിൽ നടന്ന ഒളിപിംക്സിന്റെ അന്തിമ യോഗ്യതാ റൗണ്ടിൽ 52.698 പോയന്റാണ് ദിപ നേടിയത്. റെയോ ഒളിംപിക്സിൽ 79ാം നമ്പറുകാരിയായിട്ടാണ് ദിപ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. ത്രിപുരയിലെ അഗർത്തല സ്വദേശിയാണ് ഇരുപത്തിരണ്ടുകാരിയായ ദിപ. വെയ്റ്റ് ലിഫ്റ്റിംഗ് കോച്ചായ ദുലാൽ ആണ് ദിപയുടെ പിതാവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here