ആ കുപ്പിയിൽനിന്ന് ഇനി ആദർശം വിളമ്പണ്ട..!

പുതിയ ആറ് ഫൈവ്സ്റ്റാർ ബാറുകൾ കൂടി അനുവദിച്ചു നൽകിക്കൊണ്ട് യു ഡി എഫ്  സർക്കാർ മദ്യനയം  വ്യക്തമാക്കിയിരിക്കുന്നു. സമ്പൂർണ്ണ  മധ്യനിരോധനമെന്ന ‘നടക്കാത്ത സുന്ദരമായ സ്വപ്നം’ ഉൾപെടുന്ന മാനിഫെസ്റ്റൊ പുറത്തുവന്ന അതേ ദിവസം തന്നെയാണ് ഈ മഹത്തായ വിളംബരം. ഫൈവ്സ്റ്റാർ മദ്യനയത്തിന്റെ ഫുൾബോട്ടിൽ ഉയർത്തിപ്പിടിക്കുന്ന ഒരു സർക്കാരിന്റെ പിണിയാളായി നിൽകുന്ന  വി. എം. സുധീരൻ  ഇനിയെങ്കിലും  ആദർശജൽപനങ്ങൾ അവസാനിപ്പിക്കണം, കേരളത്തിലെ ജനങ്ങൾ  വെളിവില്ലാത്തവരാണെന്ന മിഥ്യാധാരണ തിരുത്തണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top