Advertisement

‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം’; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍

11 hours ago
Google News 2 minutes Read

റീല്‍സ് വിവാദത്തിൽ യൂത്ത് കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയില്‍. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘റീല്‍സ് അല്ല റിയല്‍ ആണ് , ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്.

അതേസമയം കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ നേരത്തെ രംഗത്തെത്തിയിരുന്നു. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ പറഞ്ഞു.

Story Highlights : ajay tharayil praises chandy oommen against youth congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here