മുല്ലപ്പെരിയാർ: ജലനിരപ്പ് 152അടിയാക്കുമെന്ന് ജയലളിത.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. കാഞ്ചീപുരത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലാണ് ജയലളിതയുടെ ഈ പ്രഖ്യാപനം.
ഡിഎംകെ യുടെ പ്രകടന പത്രികയിലും പ്രധാന വാഗ്ദാനം മുല്ലപ്പെരിയാർ തന്നെയാണ്. ഡിഎംകെ 142 അടിയാക്കുമെന്നാണ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 തന്നെയാണെന്നും ഡി.എ.കെ അർത്ഥശൂന്യമായ വാഗ്ദാനങ്ങളാണ് നൽകുന്നതെന്നും ജയലളിത കുറ്റപ്പെടുത്തി.
എ.ഐ.എ.ഡി.എംകെയാണ് 136 അടിയിൽ നിന്നും ജലനിരപ്പ് പരിധി 142 അടിയാക്കിയത്. അത് 152 അടിയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ജയലളിത പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top