ലിനെക്‌സിനെ മികച്ചതാക്കുന്ന 5 കാരണങ്ങൾ.

കംപ്യൂട്ടറുകളിൽ ഏത് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത് എന്ന് ചോദിച്ചാൽ മിക്കവരും വിൻഡോസ് സീരീസിൽ ഒരെണ്ണം ആയിരിക്കും പറയുക. എന്നാൽ ഉപയോഗിക്കാൻ നല്ലതും സുഖപ്രധവും ഏതെന്ന് ചോദിച്ചാൽ എല്ലാവർക്കും ഉത്തരം ഒന്നായിരിക്കും ലിനക്‌സ്. എന്തുകൊണ്ടാണ് ലിനക്‌സ് ടെക്കികൾക്ക് പ്രിയ ഓപ്പറേറ്റിങ് സിസ്റ്റമാകുന്നത്.
ഇതാ അതിനുള്ള 5 കാരണങ്ങൾ.
ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ്.
വിന്റോസ് സോഫ്റ്റ് വെയറുകളിൽനിന്ന് ലിനക്‌സിനെ വ്യത്യസ്തമാക്കുന്നത് ഇത് തികച്ചും സൗജന്യ സോഫ്റ്റ് വെയർ ആണെന്നുള്ളതാണ്. വിന്റോസ് പണം നൽകി മാത്രം സ്വന്തമാക്കാനും ഒറ്റതവണ മാത്രം ഉപയോഗിക്കാനും സാധിക്കുമ്പോൾ ലിനക്‌സ് തികച്ചും സൗജന്യമായി ആർക്കും ഉപയോഗിക്കാം.
ആദ്യകാല കംപ്യൂട്ടറുകളിലും സുഖമമായി പ്രവർത്തിക്കും.
ചില പഴയകാല കംപ്യൂട്ടറുകളിൽ വിന്റോസ് വേർഷനുകൾ ഉപയോഗിക്കാൻ കഴിഞ്ഞെന്ന് വരില്ല. അവിടചെ ലിനെക്‌സ് ഉപയോഗിക്കാം.
വിവിധ രൂപങ്ങളിൽ ലഭ്യമാണ്.
ലിനെക്‌സിന്റെ സോഴ്‌സ് കോട് ഉപയോഗിച്ച് പുതിയ സോഫ്റ്റ് വെയറുകൾ നിർമ്മിക്കുന്നതിന് തടസമില്ല. അതുകൊണ്ടുതന്നെ വ്യത്യസ്ഥമായ രൂപങ്ങളിൽ ഇവ ലഭ്യമാണ്.
എല്ലാ പ്രധാന സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻസും ലഭ്യമാണ്.
മറ്റ് ഓപ്പറേറ്റിങ്‌സിസ്റ്റങ്ങളിൽ ലഭ്യമാകാത്ത എല്ലാ സോഫ്റ്റവെയറുകളും ലിനക്‌സിൽ ലഭ്യമാണ്.
വൈറസ് ബാധ കുറയ്ക്കാം.
കംപ്യൂട്ടറുകളിൽ വൈറസ് ബാധിക്കുന്നത് എപ്പോഴും തലവേദനയാണ്. വിന്റോസിനെ അപേക്ഷിച്ച് ലിനെക്‌സിൽ വൈറസ് ബാധിക്കില്ലെന്നത് തന്നെയാണ് ഇതിന്റെ മുഖ്യ ആകർഷണം.