വിവാദത്തിന്റെ വെടിമരുന്നുമായി വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗെയിലിലിന്റെ മകളുടെ പേര്

വെസ്റ്റ് ഇൻഡീസിന്റെ ഓപ്പണർ ഐക്കൺ ക്രിസ് ഗെയിലിന് പെൺ കുഞ്ഞ്. ഇൻസ്റ്റാഗ്രമില്ഡ പങ്കാളിയായ നടാഷ ബെറിഡ്ജിനൊപ്പമാണ് ക്രിസ് ഈ സന്തോഷ വാർത്ത പുറത്തു വിട്ടത്. എന്നാൽ മകൾക്ക് ഗെയിൽ നൽകിയിരിക്കുന്ന പേര് ഒരു വിവാദത്തിന് വെടിമരുന്നിട്ടിരിക്കുയാണ്. ‘ബ്ലഷ്’ എന്നാണ് ഗെയിൽ മകൾക്ക് നൽകിയിരിക്കുന്ന പേര്.
കഴിഞ്ഞ ജനുവരിയിൽ ബിഗ് ബാഷ് മത്സരത്തിൽ ഔട്ടായതിനുശേഷം അഭിമുഖത്തിനെത്തിയ വനിത അവതാരകയോട് “don’t blush baby”എന്ന് പറഞ്ഞത് വിവാദമായിരുന്നു. ഗെയിൽ മാപ്പ് പറയുകയും 10000ഡോളർ പിഴയടയ്ക്കാനും ഈ ഒറ്റ സംഭവം കാരണമായിരുന്നു.
കളിയ്ക്കിടെ ഔട്ടായി ഗ്യാലറിയിലേക്ക് മടങ്ങുന്നതിനിടെ നെറ്റ് വർക്ക് 10 ടിവി കമന്റേറ്ററായിരുന്ന മെൽ മക്ലോഗിനോടാണ് ഗെയിൽ ഇങ്ങനെ പ്രതികരിച്ചത്.
പേരിനെതിരെ വന്ന വിവാദങ്ങളോട് “Blush won’t blush my baby” എന്നാണ് ഗേയിൽ ട്വിറ്ററിൽ പ്രതികരിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here