വെള്ളത്തിനിടയിലൂടെ ഒരു രാജകീയ സവാരി.

വെള്ളത്തിൽ കളിക്കാൻ ഇഷ്ടമാണ്. എന്നാൽ വെള്ളത്തിനടിയിലൂടെ സവാരി ചെയ്യാനോ? വെള്ളത്തിനടിയിലൂടെ ഒരു ട്രയിൻ സവാരി സാധ്യമാകാൻ പോകുന്നു. യൂറോപ്യൻ രാജ്യങ്ങളിലല്ല ഇന്ത്യയിൽ തന്നെ.
ഇന്ത്യയുടെല ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് സാധ്യമാകുന്നത്. 508 ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ 21 കിലോമീറ്റർ പാത വെള്ളത്തിനടിയിലായിരിക്കും. സമുദ്രത്തിനടിയിലെ നീളമുമുള്ള ടണലിലൂടെ ആയിരിക്കും ഇത് സാധ്യമാവുകയെന്നാന്നാണ് റെയിൽവെ മന്ത്രാലയം പറയുന്നത്.
റെയിൽവെയുടെ താനെ മുതൽ വിരാർ വരെയുള്ള ഭാഗമായിരിക്കും വെള്ളത്തിനടിയിലൂടെ കടന്നുപോകുക. ബാക്കി ഭാഗം സമുദ്രത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ആയിരിക്കും.
ഇന്ത്യൻ റെയിൽവേയുടെ ഈ സ്വപ്ന പദ്ധതിയുടെ ചെലവ് 97636 കോടി രീൂപയാണ്. ഇതിൽ 81 ശതമാനം ഫണ്ട് ജപ്പാനിൽനിന്നുള്ള ലോണിലൂടെയാണ്. 2018 ൽ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here