ഓണക്കാലത്ത് ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി; 1,250 രൂപ നൽകും

ഹരിതകർമ സേനാംഗങ്ങളുടെ ഉത്സവ ബത്ത കൂട്ടി. കഴിഞ്ഞ വര്ഷം നൽകിയിരുന്ന 1000 രൂപയിൽ നിന്ന് 1250 രൂപയായാണ് വർധിപ്പിച്ചത്. തനത് ഫണ്ടിൽ നിന്നും ഈ തുക നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി എം.ബി രാജേഷ് നിർദേശം നൽകി. ഹരിതകർമ സേനയുടെ സേവനങ്ങൾ കണക്കിലെടുത്താണ് തുക വർധനവെന്ന് മന്ത്രി വ്യക്തമാക്കി.
ഹരിതകർമ സേനാംഗങ്ങളെ കൂടാതെ തൊഴിലുറപ്പ് തൊഴിലാളികൾക്കും സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 1200 രൂപ നൽകാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 200 രൂപ അധികമാണ് ഇക്കുറി നൽകുന്നത്. 5,25,991 തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയവർക്കാണ് ആനുകൂല്യം ലഭിക്കുക.
Story Highlights : Haritha Karma Sena members’ festival allowance increased during Onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here