രാഹുല്‍ രാജിവയ്ക്കണോ? മറുപടി പറയാതെ മുകേഷ്; എല്ലാം പ്രസ്ഥാനം പറഞ്ഞുകൊള്ളുമെന്ന് പ്രതികരണം

തനിക്കെതിരായ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പ്രതികരിക്കാനില്ലെന്ന് എം മുകേഷ് എംഎല്‍എ. തന്റെ പേര് പറഞ്ഞുള്ള കോണ്‍ഗ്രസ് പ്രതിരോധത്തിന് പാര്‍ട്ടി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണോ എന്ന ചോദ്യത്തിന് മൗനമായിരുന്നു മുകേഷിന്റെ മറുപടി. (m mukesh mla response in rahul mamkoottathil issue)
ലൈംഗികച്ചുവയോടെ സംസാരിച്ചു, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഇടത് പ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തത് മുകേഷ് എംഎല്‍എ രാജിവച്ചില്ലല്ലോ എന്ന് പറഞ്ഞാണ്. മുകേഷിനെതിരായ ലൈംഗിക ആക്രമണ പരാതി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത സസ്‌പെന്‍ഷന്‍ നടപടി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് മുകേഷ് വിഷയത്തില്‍ സിപിഐഎം എന്ത് നടപടിയെടുത്തുവെന്ന മറുചോദ്യമാണ് ഉന്നയിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാധ്യമങ്ങള്‍ എം മുകേഷ് എംഎല്‍എയുടെ പ്രതികരണം തേടിയത്.
തന്റെ രാജി ആവശ്യപ്പെടാത്തതില്‍ താന്‍ മറുപടി പറയാന്‍ ബാധ്യസ്ഥനല്ലെന്നും ഇക്കാര്യം പ്രസ്ഥാനം കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നുമുള്ള നിലപാടിലാണ് എം മുകേഷ്. മറ്റ് ചോദ്യങ്ങളില്‍ നിന്ന് മുകേഷ് ഒഴിഞ്ഞുമാറി. അതേസമയം ലൈംഗിക ആരോപണ വിവാദത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നിലവില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഈ നീക്കം.
Story Highlights : m mukesh mla response in rahul mamkoottathil issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here