ശക്തിമാൻ ഇനി ഇല്ല

ബി ജെ പി എം എൽ എ യുടെ ആക്രമണത്തിൽ കാൽ തകർന്ന പോലീസ് സേനയിലെ കുതിര- ശക്തിമാൻ മരിച്ചു.

sas

ഉത്തരാഖണ്ഡിലെ ബി.ജെ.പി എം.എൽ.എ ഗണേഷ് ജോഷിയുടെ ആക്രമണത്തിൽ കാലിന് മാരക പരിക്കേറ്റിരുന്നതിനാൽ ശക്തിമാന്റെ കാല് മുറിച്ചുമാറ്റിയിരുന്നു.
അമേരിക്കയിൽ നിന്നും കൃത്രിമകാൽ കൊണ്ടുവന്ന് ഘടിപ്പിച്ച് സുഖം പ്രാപിച്ചുവരികെയായിരുന്നു.
എന്നാൽ പെട്ടെന്നുള്ള ആരോഗ്യമാറ്റവും തൂക്കം കുറഞ്ഞതുമാണ് മരണകാരണം എന്നാണ് ഉത്തരാഖണ്ഡ് പോലീസിന്റെ വിശദീകരണം. ഒറ്റയടിയ്ക്ക് 70 കിലോയാണ് ശക്തിമാന് അപകടത്തിന് ശേഷം നഷ്ടമായത്. ഡെറാഡൂണിൽ പോലീസിന് എതിരെയുള്ള പ്രതിഷേധത്തിനിടെയാണ് എംഎൽ എ ശക്തിമാന്റെ കാൽ തല്ലിയൊടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top