ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും; ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ നടക്കും.ഒന്നരലക്ഷം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്താനാണ് ടിവികെ ഒരുങ്ങുന്നത്. സമ്മേളന നഗരിയിൽ കനത്ത പൊലീസ് വിന്യാസമൊരുക്കിയിട്ടുണ്ട്.സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. പ്രധാനപ്പെട്ട പല പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. വിജയ് സുപ്രധാനപ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്.
നിയമസഭാ തിരഞ്ഞെടപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ടിവികെ മധുര സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനം ടിവികെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നും വിജയ് പറഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തിലാണ് സമ്മേളനത്തിന്റെ പ്രാധാന്യം അദ്ദേഹം അടിവരയിടുന്നത്. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവാകും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പെന്നും വിജയ് പറഞ്ഞിരുന്നു.
മധുര സമ്മേളനത്തിന് ഗര്‍ഭിണികള്‍, മുതിര്‍ന്നവര്‍, കുട്ടികളുള്ള സ്ത്രീകള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അസുഖമുള്ളവര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ വരേണ്ടതില്ലെന്നും അവര്‍ ഓണ്‍ലൈനായി വീട്ടിലിരുന്ന് സമ്മേളനം കാണണമെന്ന് വിജയ് അഭ്യര്‍ഥിച്ചിരുന്നു.
Story Highlights : TVK Second State Conference Madurai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here