എ.സി വാങ്ങണോ… ഇത്തിരി വിയർക്കാൻ തയ്യാറാകണം

ഓരോ വർഷവും ചൂട് കത്തിക്കയറുകയാണ്. ചൂടിന്റെ കാഠിന്യം കൂടികൊണ്ടിരിക്കുമ്പോൾ വിൽപ്പന പൊടി പൊടിക്കുന്ന ഒരു സാധനം കൂടിയുണ്ട്. തെറ്റിദ്ധരിക്കേണ്ട. സാധനം മിനറൽ വാട്ടറല്ല, കുറച്ചുകൂടി മുന്തിയ ഇനത്തെക്കുറിച്ചാണ് പറയുന്നത്.. ഐറ്റം, എയർ കണ്ടീഷണറുകളാണ്.

ശരാശരി മലയാളികളുടെ ഏറ്റവും കുറഞ്ഞ ആഢംബരമാണ് ഇന്ന് എ.സി.

എന്നാൽ ചൂട് പേടിച്ച് ഇലക്ട്രോണിക്ക് കടയിൽ ചെന്ന് ഒരു എ.സി വാങ്ങി വീട്ടിൽ കൊണ്ട് ഫിറ്റ് ചെയ്യാമെന്ന് കരുതിയാൽ, അത് ഒറ്റയടിയക്ക് അങ്ങ് നടക്കുമോ
ഇല്ല..!! കേരളത്തിൽ കുടിവെള്ളം പോലെ എ.സിയും ഇപ്പോൾ കിട്ടാക്കനിയാണ്.
വരവറിയച്ച ഒരു ബ്രാന്റിന്റെ എ.സി വീട്ടിലെത്തിക്കണമെങ്കിൽ അൽപം വിയർണം. സാധനം ബുക്ക് ചെയ്ത് ഇത്തിരി കാക്കാൻ തയ്യാറായവർ മാത്രം ഇനി എ.സി വാങ്ങാനോടിച്ചെന്നാൽ മതി. ഏറ്റവും ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും
എ.സി ബുക്ക് ചെയ്താൽ ഇപ്പോൾ കിട്ടാൻ കാലതാമസം എടുക്കുന്നുണ്ട്. എ.സി യോടൊപ്പം തന്നെ അതിന്റെ സ്‌റ്റെബിലൈസറിനും ക്ഷാമമുണ്ട്.

FotorCreated
സാധാരണ ഫെബ്രുവരി മാസം ആകുന്നതോടെയാണ്
എ.സി വിപണിയ്ക്ക് കേരളത്തിൽ ചൂടുപിടിക്കുന്നത്. മാർച്ച് മാസം ആകുമ്പോഴേക്കും അത് ഉച്ചസ്ഥായിയിലെത്തും.
കഴിഞ്ഞ കൊല്ലം വരെ വില കുറഞ്ഞ എ.സി യെ ആശ്രയിക്കുന്ന ശരാശരി സമൂഹം കത്തിക്കയറുന്ന കറണ്ടുബിൽ ഓർത്ത് പോക്കറ്റ് കീറിയാലും ഫൈവ് സ്റ്റാർ കാറ്റഗറിയിൽ ഉള്ളത് മാത്രമാണ് ഇപ്പോൾ വാങ്ങുന്നത്. മികച്ച കമ്പനിയിലേക്ക് കൂട്ടത്തോടെയുള്ള ഈ കൂറുമാറ്റം തന്നയാണ് എ.സി ക്ഷാമത്തിന്റെ പ്രധാനകാരണം. ദിവസേന 30-40 നും ഇടയ്ക്ക് എ.സികളാണ് ഒരു ദിവസം ഒരു കടയിൽ നിന്നു മാത്രമായി വിറ്റുപോകുന്നതെന്നാണ് തിരുവനന്തപുരത്തെ പ്രമുഖ ഇലക്ട്രോണിക്ക് വ്യാപാരിയായ പെയ്റ്റൺ പറയുന്നത്.

പിന്നെ ഒരു വഴിയുള്ളത് ഓൺലൈനാണ്. ഡെലിവറിയ്ക്കായി അതും എടുക്കും ഏറ്റവും ചുരുങ്ങിയത് ഒരു 15 ദിവസം. സംഗതി കൃത്യമാണ്എങ്ങനെ തലക്കുത്തി മറിഞ്ഞാലും ഒരു സുപ്രഭാതത്തിൽ ഒരിക്കലും ഒരു പുതിയ എ.സി വാങ്ങിക്കൊണ്ട് വന്ന് അകം കുളിർപ്പിക്കാൻ ഇന്നത്തെ അവസ്ഥയിൽ മലയാളി സമൂഹത്തിന് കഴിയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top