അമൽ നീരദിന്റെ പുതിയ ചിത്രം വരുന്നു. നായകൻ ദുൽക്കർ !!!
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം അമലിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകൻ ഭദ്രനും അമൽ നീരദിന്റെ അച്ഛൻ സി.ആർ. ഓമനക്കുട്ടനുമാണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. അൻവർ റഷീദാണ് ഫസ്റ്റ് ക്ലാപ്പടിച്ചത്.
അമൽ നീരദ് പ്രൊഡക്ഷന്റേതു തന്നെയാണ് നിർമ്മാണം.
അമൽ നീരദാണ് ഈ വിവരം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. ദുൽക്കറിനോടൊപ്പം സിദ്ധിക്ക്, സൗബിൻ സാഹിർ, ദിലീഷ് പോത്തൻ തുടങ്ങിയലരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ സിനിമയുടെ കഥ ഷിബിൻ ഫ്രാൻസിസിന്റേതാണ്.
ഗോപി സുന്ദറിന്റേതാണ് സംഗീതം. പ്രവീൺ പ്രഭാകർ എഡിറ്റിംഗും പ്രതാപ് രവീന്ദ്രൻ കലാസംവിധാനവും നിർവഹിക്കുന്നു. ഈ വർഷം തന്നെ സിനിമ തീയറ്ററുകളിൽ എത്തുമെന്നും അമൽ നീരദ് ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here