32 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാബ് ബച്ചനും ഒന്നിക്കുന്നു

തലൈവർ 170 എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്നു. നീണ്ട 32 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ആണ് തലൈവർ 170 സംവിധാനം ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ 2 സൂപ്പർ താരങ്ങൾ 32 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്നത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയയും സിനിമ പ്രേമികളും. (Rajinikanth and Amitabh Bachchan to reunite after 32 year)
അന്താ കാനൂൻ, ഗെരാഫ്താർ, ഹം എന്ന ചിത്രങ്ങളിലാണ് ഇതിനുമുമ്പ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. അടുത്ത മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. ഇതുവരെ കാണാത്ത വ്യത്യസ്ത റോളിലാണ് രജനികാന്ത് എത്തുന്നത്. വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ ചിത്രത്തിന് നൽകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
ചുവന്ന തൊപ്പിയും കുർത്തയും ധരിച്ചാണ് രജനികാന്തിനെ പോസ്റ്ററിൽ കാണുന്നത്. താടിയും മുടിയും മീശയും സാൾട്ട് ആൻഡ് പേപ്പർ ലുക്കിലും. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
Story Highlights: Rajinikanth and Amitabh Bachchan to reunite after 32 years for Thalaivar 170
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here