Advertisement

വിദേശത്ത് എംബിബിഎസ് പഠനം സ്വപ്നമാണോ? യാഥാര്‍ഥ്യമാക്കാന്‍ Doc2Doc സഹായിക്കും

June 15, 2025
Google News 3 minutes Read
mbbs students house surgency

വിദേശത്ത് പഠനം സ്വപ്നം കാണുന്ന മലയാളികളുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അവസരമൊരുക്കുകയാണ് Doc2Doc. സ്കോളർഷിപ്പിലൂടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളുടെ എംബിബിഎസ് എന്ന സ്വപ്നം സാക്ഷത്കരിച്ച Doc2Doc ഇക്കുറിയും Global MBBS Expo 2025 യുമായി എത്തുകയാണ്. എക്‌സ്‌പൊയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 5000 ഡോളേഴ്‌സാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക.

വിദേശ എംബിബിസ് പഠനം ആഗ്രഹിക്കുന്നവര്‍ക്ക് എവിടെ പഠിക്കണം, അവിടെ എത്താനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്നീ രണ്ട് കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി എക്സ്പോയിലൂടെ ലഭിക്കും. ജൂണ്‍ 18 മുതല്‍ ജൂലൈ 2 വരെയുള്ള തിയതികളില്‍ കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, പുനലൂര്‍, കണ്ണൂര്‍, തിരുവല്ല, മലപ്പുറം എന്നിവിടങ്ങളിലാണ് എക്സ്പോ നടക്കുക. യു എസ് എ, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജോർജിയ തുടങ്ങിയ 20ല്‍ അധികം രാജ്യങ്ങളില്‍ എംബിബിസ് അഡ്മിഷന്‍ നേടുന്നതിനായാണ് അവസരം ഒരുക്കുന്നത്.

വിദേശ യൂണിവേഴ്സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കാനും വിദേശ പഠനത്തെ കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചു അറിയുവാനും എക്സ്പോയില്‍ അവസരമൊരുക്കുന്നു . ഒപ്പംതന്നെ, വിദ്യാഭ്യാസ വായ്പയെ കുറിച്ചുളള വിവരങ്ങളും എക്‌സ്‌പൊയില്‍ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് wa.me/+919207400300

Story Highlights : Doc2Doc to make studying MBBS abroad a reality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here